Type Here to Get Search Results !

Bottom Ad

ഭര്‍തൃമതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിൽ കൊല്ലം സ്വദേശി അറസ്റ്റില്‍

Image result for arrestedബദിയടുക്ക:(www.evisionnews.co)ഭര്‍തൃമതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി  പത്ത് വര്‍ഷ ങ്ങൾക്ക് ശേഷം  അറസ്റ്റില്‍. കൊല്ലം കബിനടി ചെറുവായിയിലെ സൈനുദ്ദീനാ(52)ണ് അറസ്റ്റിലായത്. 2007 ആഗസ്റ്റ് 7നാണ് സംഭവം. കിടക്ക വില്‍ക്കാനായി ബ്രാഞ്ചത്തടുക്കയിലെത്തിയ സൈനുദ്ദീന്‍ ഭര്‍തൃമതിയോട് വെള്ളം ആവശ്യപ്പെടുകയും വെള്ളമെടുക്കാന്‍ പോകുന്നതിനിടെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. 
കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് കോടതിയില്‍ ഹാജരാവാതെ മുങ്ങിനടക്കുകയായിരുന്നു. സൈനുദ്ദീനായി കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ബദിയടുക്ക പൊലീസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ശൂരനാട് പൊലീസാണ് സൈനുദ്ദീനെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad