Type Here to Get Search Results !

Bottom Ad

ലഹരി നിർമാർജ്ജന സമിതിയുടെ ലഹരി വിരുദ്ധ ബോധവൽകരണ പരിപാടികൾക്ക് തുടക്കമായി


കാഞ്ഞങ്ങാട്: (www.evisionnews.co)സമൂഹത്തിൽ അനുദിനം വ്യാപിച്ച് കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിന്റെ ഭീകരമായ സാമൂഹിക തിന്മയിൽ നിന്നും സമൂഹത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി കേരള ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരി വിരുദ്ധ ബോധവൽകരണ പരിപാടിയുടെ ഭാഗമായി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടികൾക്ക് അജാനൂർ കടപ്പുറം ജി എഫ് യു പി സ്കൂളിൽ തുടക്കമായി. സമൂഹത്തിലെ നാനാ തുറകളിൽ നിന്നുമുള്ള വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങ് കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി. കാസർകോട് ജില്ലാ ഐ എം എ  ട്രഷറർ ഡോ.നൗഫൽ കളനാട് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസി.നൗഷാദ് ഇളംബാടി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ.എം.ജി.രഘുനാഥ് ലഹരി വിരുദ്ധ ക്ലാസിന് നേതൃത്വം നൽകി.ഖാലിദ് കൊളവയൽ, ഹെഡ്മാസ്റ്റർ എ.ജി.ശംസുദീൻ, പഞ്ചായത്ത് മെമ്പർമാരായ ശ്വേത സതീശൻ, പാർവ്വതി നാരായണൻ, എ.ഹമീദ് ഹാജി, പി.പി.കുഞ്ഞബ്ദുള്ള, രവീന്ദ്രൻ,സുശീല രാജൻ, അഹ് മദ് കിർമാനി,ബിന്ദു രവീന്ദ്രൻ, യു.വി.ബശീർ,ഹക്കീം ബേക്കൽ, ഇസ്മായിൽ ചിത്താരി, ഹനീഫ,അസീസ്,അബൂബക്കർ കാജ, അബൂബക്കർ മാണിക്കോത്ത്, ശൗക്കത്ത് കൊത്തിക്കൽ, ഇബ്രാഹിം ബിസ്മി, മറിയക്കുഞ്ഞി,നജ്മ റാഫി, ബിന്ദു.എം,ഖയ്യൂം മാന്യ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad