Type Here to Get Search Results !

Bottom Ad

തൈക്വോണ്ടോ മത്സര ജേതാവിന് വോയിസ് ഓഫ് ആലൂരിന്റെ സ്‌നേഹാദരം


ബോവിക്കാനം: (www.evisionnews.co) പാലക്കാട് വെച്ച് നടന്ന19 മത് കേരള സംസ്ഥാന സബ് ജൂനിയര്‍ വിഭാഗം തൈക്വോണ്ടോ മത്സരത്തില്‍ വെങ്കല മെഡല്‍ നേടി കാസര്‍കോട് ജില്ലയുടെ അഭിമാനമായി മാറിയ ആലൂര്‍ എം ജി എല്‍ സി വിദ്യാര്‍ത്ഥിനി അഞ്ജലി പി കണ്ണന്‍ നായരെ ആലൂരിലെ ഒണ്‍ലൈന്‍ കൂട്ടായ്മയായ വോയിസ് ഓഫ് ആലൂര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.

യോഗം പി.ടി എ പ്രസിഡണ്ട് അഹമ്മദ് മിത്തലിന്റെ അദ്ധ്യക്ഷതയില്‍ വോയിസ് ഓഫ് ആലൂര്‍ അഡ്മിന്‍ ബഷീര്‍ ബഹ്‌റൈന്‍ ഉദ്ഘാടനം ചെയ്തു. ടി.കെ ജലാല്‍ ഉപഹാരം സമര്‍പ്പിച്ചു ലെത്തീഫ് സൗദി ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു.

അഡ്മിന്‍ മാരായ ബഷീര്‍ ബഹ്‌റൈന്‍, ലെത്തിഫ് സൗദി, ജലാലുദ്ധീന്‍: ടി.കെ എന്നിവര്‍ നേതൃത്വം നല്‍കി സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്ല ആലൂര്‍ , അസിസ് എം.എ , മദര്‍ പിടിഎ പ്രസിഡണ്ട് മിസ്രിയ എ.ടി.എം ,നോനാബി ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇസ്മായില്‍ മാസ്റ്റര്‍ സ്വാഗതവും മിസ്രിയ ടീച്ചര്‍ നന്ദിയും

Post a Comment

0 Comments

Top Post Ad

Below Post Ad