Type Here to Get Search Results !

Bottom Ad

ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 30 ,1 തീയതികളിൽ

Image result for photographersകാസര്‍കോട്: (www.evisionnews.co)ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ.കെ.പി.എ) 33-ാമത് കാസര്‍കോട് ജില്ലാ സമ്മേളനം ഈമാസം 30നും ഡിസംബര്‍ ഒന്നിനുമായി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് ട്രേഡ് ഫെയര്‍, ഫോട്ടോഗ്രാഫി-വീഡിയോ ഗ്രാഫി മത്സരം, ഫോട്ടോ പ്രദര്‍ശനം, സുവനീര്‍ പ്രകാശനം, എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികള്‍ക്കുള്ള അനുമോദനം, പൊതുസമ്മേളനം, പ്രതിനിധി സമ്മേളനം, കലാപരിപാടികള്‍ എന്നിവ നടക്കും.
30ന് രാവിലെ 9.30ന് വിളംബര റാലി നടക്കും. 10.30ന് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഫോട്ടോ പ്രദര്‍ശനം ആരംഭിക്കും. സി.കെ ജനാര്‍ദ്ദനന്റെ അധ്യക്ഷതയില്‍ ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ ഉദ്ഘാടനം ചെയ്യും. സുധീര്‍ കെ, സുകു സ്മാര്‍ട്ട് സംസാരിക്കും. ഡിസംബര്‍ ഒന്നിന് രാവിലെ ഒമ്പത് മണിക്ക് പതാക ഉയര്‍ത്തും. 9.30ന് ട്രേഡ് ഫെയര്‍ ഉദ്ഘാടനം കെ.സി അബ്രഹാമിന്റെ അധ്യക്ഷതയില്‍ സംസ്ഥാന ട്രഷറര്‍ ജോയ് ഗ്രേസ് നിര്‍വ്വഹിക്കും. ഷരീഫ് ഫ്രെയിംആര്‍ട്ട് സംസാരിക്കും. പത്ത് മണിക്ക് പൊതുസമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് ഹരീഷ് പാലക്കുന്ന് അധ്യക്ഷത വഹിക്കും. സുവനീര്‍ പ്രകാശനം വി.വി പ്രഭാകരന്‍ നിര്‍വ്വഹിക്കും. വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള ഉപഹാരവും നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം സമ്മാനിക്കും. സംസ്ഥാന ട്രഷറര്‍ ജോയ് ഗ്രേസ്, പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി, നിഷാന്ത് തൈക്കടപ്പുറം, നിര്‍മ്മലാക്ഷന്‍ സംസാരിക്കും. 
പ്രതിനിധി സമ്മേളനം രണ്ട് മണിക്ക് ആരംഭിക്കും. വിജയന്‍ ശൃംഗാര്‍ അനുശോചന പ്രമേയം അവതരിപ്പിക്കും. സംസ്ഥാന പ്രസിഡണ്ട് എം.ജി രാജു ഉദ്ഘാടനം ചെയ്യും. ഹരീഷ് പാലക്കുന്ന് അധ്യക്ഷത വഹിക്കും. രമേശന്‍ മാവുങ്കാല്‍, ദിലീഷ് പരിയാരം, പ്രശാന്ത് തൈക്കടപ്പുറം, കലാധരന്‍ പെരിയ, കെ.സി അബ്രഹാം, ടി.എം സുദര്‍ശനന്‍, എന്‍.എ ഭരതന്‍ സംസാരിക്കും. ആറ് മണിക്ക് കലാസന്ധ്യ അരങ്ങേറും.

Post a Comment

0 Comments

Top Post Ad

Below Post Ad