Type Here to Get Search Results !

Bottom Ad

ലോകഎയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല പരിപാടികള്‍ നാളെ

Image result for aids-dayകാസർകോട് :(www.evisionnews.co)  ലോകഎയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല പരിപാടികള്‍ നാളെ  (ഡിസം.1) കാഞ്ഞങ്ങാട്ട് നടക്കും. ജില്ലാതല റാലി  കോട്ടച്ചേരി സര്‍ക്കിളില്‍ നിനനാരംഭിച്ച് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സമാപിക്കും. ആര്‍ഡിഒ സി ബിജു  റാലി ഫ്‌ലാഗ് ഓഫ് ചെയ്യും. രാവിലെ 11 ന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ടൗണ്‍ഹാളില്‍  ജില്ലാതല പൊതുസമ്മേളനം നടക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്  എജിസി ബഷീര്‍ ഉദ്ഘാടനം ചെയയും. മുനിസിപ്പല്‍ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിക്കും. എഡിഎം എന്‍ ദേവിദാസ് മുഖ്യപ്രഭാഷണം നടത്തും. ഡിവൈഎസ് പി കെ ദാമോദരന്‍ സമ്മാനദാനം നിര്‍വ്വഹിക്കും. ഡിഎംഒ ഡോ. എ പി ദിനേശ്കുമാര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. ഷാന്റി കെ കെ,  കാഞ്ഞങ്ങാട്  നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ തുടങ്ങിയവര്‍ സംബന്ധിക്കും. രാവിലെ  ഒമ്പത് മണിക്ക  കാസര്‍കോട് ബസ് സ്റ്റാന്റ് പരിസരത്ത് ബോധവല്‍ക്കരണ പ്രദര്‍ശനവും നടക്കും. 

Post a Comment

0 Comments

Top Post Ad

Below Post Ad