Type Here to Get Search Results !

Bottom Ad

കൊയ്ത്ത് മെതിയന്ത്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തി

കാസർകോട്:(www.evisionnews.co)ജില്ലാ പഞ്ചായത്ത് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിനോടനുബന്ധിച്ചുള്ള കസ്റ്റംഹയറിംഗ് സെന്ററിലേക്ക് അനുവദിച്ച കൊയ്ത്ത് മെതിയന്ത്രത്തിന്റെ പ്രവര്‍ത്തനോത്ഘാടനം പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ കുണിയ നെല്‍വയല്‍ പാടശേഖരത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ നിര്‍വ്വഹിച്ചു.  ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ഹര്‍ഷാദ് വോര്‍ക്കാടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍, വാര്‍ഡ് മെമ്പര്‍ ഷഹീദ, കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.പി.പ്രീതി, കൃഷി അസിസ്റ്റന്റ് എഞ്ചിനീയര്‍ എ.ദാമോദരന്‍, പുല്ലൂര്‍-പെരിയ കൃഷി ഓഫീസര്‍ പ്രമോദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് 24.20 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ യന്ത്രം വാങ്ങിയത്.  

Post a Comment

0 Comments

Top Post Ad

Below Post Ad