Type Here to Get Search Results !

Bottom Ad

തുറമുഖ വകുപ്പ് ഡയറക്ടറായി സ്ഥലംമാറി പോകുന്ന എഡിഎം എച്ച് ദിനേശന് യാത്രയയപ്പ് നല്‍കി

കാസർകോട്:(www.evisionnews.co)ഐഎഎസ് ലഭിച്ച് തുറമുഖ വകുപ്പ് ഡയറക്ടറായി സ്ഥലംമാറി പോകുന്ന എഡിഎം എച്ച് ദിനേശനുംപൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞംചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതലയേല്‍ക്കുന്ന ആര്‍ഡിഒ ഡോ. പി കെ ജയശ്രീയ്ക്കുംകാസര്‍കോട് കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ യാത്രയയപ്പ് നല്‍കി. കളക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ  ഉപഹാരം നല്‍കി. എഡിഎം എന്‍ ദേവിദാസ് അധ്യക്ഷത വഹിച്ചു.  ഡെപ്യൂട്ടികളക്ടര്‍മാരായ കെ ജയലക്ഷ്മി, കെ രവികുമാര്‍, പി എ അബ്ദുസമദ്, വി പി അബ്ദുള്‍റഹ്മാന്‍, ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍, സീനിയര്‍ സൂപ്രണ്ട്  ബി സൂര്യനാരായണ, സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങളായ എം മോഹനന്‍, ഫരീദ് അഹമ്മദ് പളളിയാന്‍, പി വത്സല, ജഗദീശന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.ഹുസൂര്‍ശിരസ്തദാര്‍ കെ പരീത് ഫരീദ് സ്വാഗതവും സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ബി പത്മനാഭന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad