Type Here to Get Search Results !

Bottom Ad

പരാതി പരിഹാര അദാലത്തില്‍ ആവശ്യങ്ങള്‍ നേരിട്ടറിഞ്ഞ് കളക്ടര്‍; നിറഞ്ഞമനസോടെ ജനങ്ങള്‍

മഞ്ചേശ്വരം: (www.evisionnews.co)നഷ്ടപ്പെട്ടുപോയ ആധാരത്തിന് പകരം പകര്‍പ്പ് ലഭ്യമാക്കുന്നതിന് സഹായിക്കണമെന്നതായിരുന്നു ജില്ലാ കളക്ടര്‍ക്ക് മുമ്പില്‍ നിറകണ്ണുകളോടെ കയ്യാര്‍ കൊക്കച്ചാല്‍ സ്വദേശിയായ കൃഷ്ണപ്പ പൂജാരിയുടെ  അപേക്ഷ. തന്റെ കൃഷിസ്ഥലത്തുകൂടി കടന്നുപോകുന്ന ഇലക്ട്രിക്‌ലൈനില്‍ നിന്നു ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിച്ച് കൃഷി നശിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വൈദ്യുതലൈന്‍ ഉയര്‍ത്തിസ്ഥാപിക്കുന്നതിന് നടപടിവേണമെന്നായിരുന്നു പൈവളിക ചിപ്പാറില്‍ നിന്നുള്ള കൃഷ്ണഭട്ടിന് കളക്ടര്‍ക്ക് മുമ്പില്‍ ബോധിപ്പിക്കാനുണ്ടായ പരാതി. പെര്‍മുദെ ജലനിധിയില്‍ നിന്ന് കൃത്യമായി വെള്ളം ലഭിക്കുന്നില്ലെന്നതായിരുന്നു പൈവളിക ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് അച്ചുത ചേവറിന്റെ പരാതി. വര്‍ഷങ്ങളായി താമസിക്കുന്ന സ്ഥലത്തിന് തന്റെയും അമ്മയുടെയും പേരില്‍ പട്ടയം ലഭിക്കണമെന്നതായിരുന്നു മായാറില്‍ നിന്നുള്ള അബൂബക്കറിന്റെ ആവശ്യം. ഇത്തരത്തില്‍ 130 പരാതികളാണ് ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ മഞ്ചേശ്വരം താലൂക്കില്‍ നടത്തിയ താലൂക്ക്തല പരാതി പരിഹാര അദാലത്തിലെത്തിയത്. ഇനി കൃഷ്ണപ്പയ്ക്ക് നഷ്ടമായ ആധാരത്തിന് പകരം പുതിയത് വൈകാതെ ലഭിക്കും. കൃഷ്ണഭട്ടിന് തീപിടിക്കുമെന്ന ഭീതിയില്ലാതെ കൃഷി നടത്താം. ഷോര്‍ട്ട് സര്‍ക്ക്യൂട്ടിനാല്‍ ഇതുവരെ ഉപ്പള കന്യാന റോഡിലെ സമീപത്തെ കൃഷ്ണഭട്ടിന്റെ കൃഷിയിടത്തില്‍ തീപിടിത്തമുണ്ടായതായി അറിയില്ലെന്ന്  കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. വേനല്‍ക്കാലത്ത് തീപിടിത്തമുണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പുല്ലുകള്‍ ഉണങ്ങിയും മറ്റു സാഹചര്യങ്ങളാല്‍ തീപിക്കാനുള്ള സാധ്യയുണ്ട്. കൃഷി നശിക്കുമെന്ന് പരാതിക്കാരന് ആശങ്കയുള്ളതിനാല്‍ ഒരു പോസ്റ്റ് പുതിയതായി സ്ഥാപിച്ച് വൈദ്യുത ലൈന്‍ കുറച്ചുകൂടി ഉയര്‍ത്തിസ്ഥാപിക്കും. ലൈന്‍ കടന്നുപോകുന്ന ഭാഗങ്ങളില്‍ മരച്ചില്ലകള്‍ വെട്ടിമാറ്റിയിട്ടുണ്ട്. അച്ചുത ചേവറിന്റെ പരാതിയില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡറക്ടറിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. 
വിവിധ വകുപ്പുകള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയാതിരുന്നത് ഉള്‍പ്പെടെ നിരവധി പരാതികള്‍ കളക്ടര്‍ നേരിട്ട് ഇടപ്പെട്ട് പരിഹാരമുണ്ടാക്കി. പുതിയതായി ലഭിച്ചത് ഉള്‍പ്പെടെയുള്ളവ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ വിവിധ വകുപ്പുകള്‍ക്ക് കൈമാറി. 

Post a Comment

0 Comments

Top Post Ad

Below Post Ad