Type Here to Get Search Results !

Bottom Ad

അഷ്‌റഫ് പറഞ്ഞതില്‍ ചില സത്യങ്ങളുണ്ട്: ഫാറൂഖ് തങ്ങളെ പൂര്‍ണമായി വിശ്വസിക്കാനാവില്ല ത്വാഖ അഹമ്മദ് മൗലവി



കാസര്‍കോട് (www.evisionnews.co): ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് അഷ്‌റഫിന്റേതായി പുറത്തു വന്ന പുതിയ വെളിപ്പെടുത്തലുകള്‍ അവിശ്വസിക്കാനാവില്ലെന്നും കേസിനെ തുരുപ്പുചീട്ടാക്കി നടക്കുന്ന സ്വകാര്യ താല്‍പര്യങ്ങള്‍ ജനം തിരിച്ചറിയണമെന്നും മംഗലാപുരം ഖാസി താഖ അഹ്മദ് മൗലവി പറഞ്ഞു. വ്യക്തിപരമായ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഉമറുല്‍ ഫാറൂഖ് തങ്ങളെ പൂര്‍ണമായി വിശ്വസിക്കാനാവില്ല. അദ്ദേഹത്തിന് മറ്റെന്തെങ്കിലും താല്‍പര്യമുണ്ടെന്ന് സംശയിക്കുന്നു. (www.evisionnews.co)കേസുമായി ബന്ധപ്പെട്ടവര്‍ക്ക് അറിയാവുന്ന ചില വിവരങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയിലിംഗിന് വരെ ശ്രമം നടന്നിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലെന്ന് കൊട്ടിഘോഷിക്കുന്ന കാര്യങ്ങള്‍ നേരത്തെ സി.ബി.ഐ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയതാണ്. ഇക്കാര്യങ്ങളെല്ലാം സി.ബി.ഐയുടെ പക്കല്‍ റെക്കോര്‍ഡ് ആണെന്നും അദ്ദേഹം പറഞ്ഞു. 

കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ പലര്‍ക്കും ദുരനുഭവങ്ങള്‍ ഉണ്ടായിരുന്നു. തന്നെ രണ്ടു പ്രാവശ്യം അപായപ്പെടുത്താന്‍ ശ്രമം നടന്നിട്ടുണ്ട്. അക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയതുമാണ്. കേസ് അട്ടിമറിക്കാനും വ്യാപകമായി ശ്രമം നടക്കുന്നു. അതേസമയം പി.ഡി.പി നേതാവിനെ പിന്തുടര്‍ന്ന് കോട്ടൂറില്‍ വെച്ച് അക്രമിച്ചു അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നത് കെട്ടിച്ചമച്ച വാര്‍ത്തയാകാനാണ് സാധ്യത. പുതിയ സാഹചര്യത്തില്‍ ഉമറുല്‍ ഫാറൂഖ് തങ്ങളെയും അഷ്‌റഫിനെയും വ്യക്തമായി ചോദ്യം ചെയ്യണം. കേസില്‍ കക്ഷിചേരുന്നത് (www.evisionnews.co)വിധി വൈകാന്‍ കാരണമായേക്കും. സി.എം അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമാണെന്നതിന് നിരവധി തെളിവുകളുണ്ട്. സര്‍ക്കാറിന്റെയും അന്വേഷണ സംഘത്തിന്റെയും ഭാഗത്ത് നിന്നും ആത്മാര്‍ത്ഥമായ ശ്രമം നടക്കുന്നില്ലെന്നും ത്വാഖ അഹമദ് മൗലവി ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.


ഇവിഷന്‍ ന്യൂസുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ കാണാം: -

evisionnews




Post a Comment

0 Comments

Top Post Ad

Below Post Ad