Type Here to Get Search Results !

Bottom Ad

രാജ്യത്ത് സ്ത്രീസുരക്ഷയില്‍ കേരളത്തിന് രണ്ടാം സ്ഥാനം; ഒന്നാംസ്ഥാനം ഗോവയ്ക്ക്


ന്യൂഡല്‍ഹി;രാജ്യത്ത് സ്ത്രീസുരക്ഷയില്‍ ഗോവ ഒന്നാമത്. സ്ത്രീകള്‍ക്കു സുരക്ഷിതമായി ജീവിക്കാനും സഞ്ചരിക്കാനും കഴിയുന്ന സ്ഥലങ്ങളില്‍ ഒന്നാം സ്ഥാനം ഗോവയ്ക്കാണെന്നു കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പു തയാറാക്കിയ റിപ്പോര്‍ട്ടിലാണുള്ളത്. പ്ലാന്‍ ഇന്ത്യ തയാറാക്കിയ റിപ്പോര്‍ട്ടാണ് കേന്ദ്രം പുറത്തുവിട്ടത്.

സ്ത്രീസുരക്ഷയില്‍ കേരളത്തിനാണ് രണ്ടാം സ്ഥാനം. മിസോറം, സിക്കിം, മണിപ്പുര്‍ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. ബിഹാറാണ് സ്ത്രീസുരക്ഷയില്‍ ഏറ്റവും പിന്നില്‍. ജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ കാര്യങ്ങള്‍ ഒട്ടും ആശാവഹമല്ല. ആദ്യമായാണ് ജന്‍ഡര്‍ വള്‍നറബിലിറ്റി ഇന്‍ഡക്‌സ് (ജിവിഐ) റിപ്പോര്‍ട്ട് തയാറാക്കിയത്. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യം, ആക്രമണത്തില്‍ നിന്നുള്ള സംരക്ഷണം എന്നീ നാലു മാനദണ്ഡങ്ങളാണ് പ്രധാനമായും പരിശോധിച്ചത്.

ഗോവയ്ക്ക് 0.656 പോയിന്റ് കിട്ടിയപ്പോള്‍ ദേശീയ ശരാശരി അതിലും താഴെയാണ് 0.5314. സംരക്ഷണത്തില്‍ ഒന്നാമതും വിദ്യാഭ്യാസത്തില്‍ അഞ്ചാമതും ആരോഗ്യത്തിലും അതിജീവനത്തിലും ആറാമതും ദാരിദ്ര്യത്തില്‍ എട്ടാമതുമാണ് ഗോവ. രണ്ടാമതെത്തിയ കേരളത്തിനു 0.410 പോയിന്റ് കിട്ടി. രാജ്യതലസ്ഥാനമായ ഡല്‍ഹി 0.436 പോയിന്റുമായി 28ാം സ്ഥാനത്താണ്.

ദാരിദ്ര്യമൊഴികെ മറ്റെല്ലാം മേഖലകളിലും സിക്കിം (നാല്), പഞ്ചാബ് (എട്ട്) സംസ്ഥാനങ്ങള്‍ ഉയര്‍ന്ന സ്‌കോര്‍ നേടി. വിദ്യാഭ്യാസം, സംരക്ഷണം എന്നിവയിലെ മോശം പ്രകടനമാണ് ഡല്‍ഹിക്കു തിരിച്ചടിയായത്. ജാര്‍ഖണ്ഡ് (27), ഉത്തര്‍ പ്രദേശ് (29), ബിഹാര്‍ (30) എന്നിവരാണ് ഏറ്റവും പിന്നില്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad