Type Here to Get Search Results !

Bottom Ad

ജിഡിപിയില്‍ കുതിച്ചുചാട്ടം 6.3 ശതമാനമായി ഉയര്‍ന്നു


ന്യൂഡല്‍ഹി : (www.evisionnews.co)  ജിഎസ്ടി നടപ്പാക്കിയത് തിരിച്ചടിയായെന്ന വിമര്‍ശനങ്ങളുടെ മുനയൊടിച്ച് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (ജിഡിപി) വര്‍ധനവ്. ജൂലൈ സെപ്റ്റംബര്‍ ത്രൈമാസത്തില്‍ ജിഡിപി 6.3 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്. ഏപ്രില്‍  ജൂണ്‍ ത്രൈമാസത്തില്‍ ഇത് 5.7 ശതമാനമായിരുന്നു. മാര്‍ച്ച് പാദത്തില്‍ 6.1 ശതമാനം ജിഡിപിയാണ് ഉണ്ടായത്. ഇതില്‍നിന്നാണ് ഏപ്രില്‍  ജൂണ്‍ പാദത്തില്‍ 5.7 ലേക്കു താഴ്ന്നത്. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. ജിഎസ്ടി നടപ്പാക്കിയതിലെ അപാകതയാണ് കുറവിനു കാരണമെന്നായിരുന്നു വിലയിരുത്തല്‍. ഇതിനിടെയാണ് ജിഡിപിയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad