Type Here to Get Search Results !

Bottom Ad

പുതുച്ചേരി വാഹന തട്ടിപ്പ് ; നികുതി വെട്ടിച്ച് 607 വാഹനങ്ങള്‍


തിരുവനന്തപുരം : നികുതി വെട്ടിക്കാനായി കേരളത്തില്‍നിന്നു പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തത് 350 ബിഎംഡബ്ല്യൂ, 52 ഔഡി, 66 ജാഗ്വര്‍ കാറുകള്‍ ഉള്‍പ്പെടെ 607 വാഹനങ്ങള്‍. ഇനി സംസ്ഥാനത്തിനു പുറത്തുള്ള താല്‍ക്കാലിക മേല്‍വിലാസത്തില്‍ താല്‍ക്കാലിക റജിസ്‌ട്രേഷനുള്ള അപേക്ഷയില്‍ റവന്യൂ അധികാരികളില്‍നിന്നുള്ള ആധികാരിക രേഖകള്‍ ഹാജരാക്കാന്‍ ഡീലര്‍മാര്‍ക്കു നിര്‍ദേശം നല്‍കണമെന്നു പുതുച്ചേരി വാഹന തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നാലുദിവസത്തെ അന്വേഷണത്തില്‍ വിരലിലെണ്ണാവുന്ന ആഡംബര വാഹനങ്ങള്‍ മാത്രമേ പുതുച്ചേരിയിലെ നിരത്തുകളില്‍ കാണാന്‍ കഴിഞ്ഞുള്ളൂ എന്നും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad