Type Here to Get Search Results !

Bottom Ad

വയറിനുള്ളില്‍ 263 നാണയങ്ങളടക്കം അഞ്ച് കിലോ ഇരുമ്പ്; അന്തംവിട്ട് ഡോക്ടര്‍മാര്‍


ഭോപ്പാല്‍: മധ്യപ്രദേശുകാരനായ യുവാവിന്റെ വയറിനുള്ളില്‍ നിന്ന് ശസ്ത്രക്രിയ വഴി പുറത്തെടുത്തത് 263 നാണയങ്ങളും100 ആണികളും അടക്കം അഞ്ചകിലോയുടെ ഇരുമ്പ്.

വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 35കാരനായ മുഹമ്മദ് മക്സുദിന്റെ വയറിനുള്ളില്‍ നിന്നാണ് അഞ്ച് കിലോയുടെ ഇരുമ്പ് വസ്തുക്കള്‍ കണ്ടെത്തിയത്. എക്സ്റേയില്‍ ഇരുമ്പിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് ഇയാളെ വിധേയനാക്കുകയായിരുന്നു.

സാത്ന ജില്ലയിലെ സൊഹാവലില്‍ നിന്നുള്ളമക്സൂദിനെ വയറുവേദനയെത്തുടര്‍ന്ന് നവംബര്‍ 18നാണ് സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്.

ആദ്യം ഭക്ഷ്യ വിഷബാധയാണെന്നാണ് കരുതിയിരുന്നതെന്നും എക്സ്റേ എടുത്തപ്പോഴാണ് വയറുവേദനയുടെ കാരണം മനസ്സിലായതെന്നും ചികിത്സിച്ച ഡോക്ടര്‍പ്രിയങ്ക ശര്‍മ്മ പറഞ്ഞു.

ആറംഗ ഡോക്ടര്‍ സംഘം മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുമ്പ് വസ്തുക്കള്‍ വയറിനുള്ളില്‍ നിന്ന് നീക്കം ചെയ്യുന്നത്.നാണയങ്ങള്‍, നാല് സൂചികള്‍, നൂറോളം ആണികള്‍, പത്തിലധികം ഷേവിങ് ബ്ലേഡുകള്‍, കുപ്പി കഷണങ്ങള്‍ എന്നിവ വയറിനുള്ളില്‍ നിന്ന് നീക്കം ചെയ്തു. എല്ലാ കൂടി അഞ്ച് കിലോ ഭാരം വരുമെന്ന് ഡോക്ടര്‍ പറയുന്നു. ഇത്രയധികം സാധനങ്ങള്‍ വിഴുങ്ങാന്‍ മക്സൂദിനെ പ്രേരിപ്പിച്ച ഘടകമെന്തെന്ന് അറിയില്ല.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad