Type Here to Get Search Results !

Bottom Ad

ഹൊസ്ദുര്‍ഗ് -പാണത്തൂര്‍ പാത അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തു


ഹൊസ്ദുര്‍ഗ് : (www.evisionnews.co) ഹൊസ്ദുര്‍ഗ് -പാണത്തൂര്‍ പൊതുമരാമത്ത് സംസ്ഥാനപാത ബിഎം ആന്റ് ബിസി  ചെയ്ത് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഉദ്ഘാടനം  റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു.  ജില്ലയിലെ പ്രധാന അന്തര്‍ സംസ്ഥാന പാതയായ ഹോസ്ദുര്‍ഗ് -പാണത്തൂര്‍-  പാത ദേശീയപാതയായി വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കാലതാമസം നേരിടുന്നതിനാല്‍ ഈ പാത അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തികള്‍  വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.  15 കോടി രൂപ മുതല്‍മുടക്കിയാണ് ഈ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഒടയംചാലില്‍ നടന്ന ചടങ്ങില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ അധ്യക്ഷത വഹിച്ചു. പനത്തടി ഗ്രാമപഞ്ചായത് പ്രസിഡന്റ് പി ജി മോഹനന്‍, ജില്ലാ പഞ്ചായത്ത് അംഗം  ഇ പത്മാവതി, പരപ്പ  ബ്ലോക്ക് പഞ്ചായത് അംഗം  ടി ബാബു, ടി ദാമോദരന്‍, കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് അംഗം അമ്പാടി മുന്‍ എംഎല്‍എ  എം കുമാരന്‍, എം വി കൃഷ്ണന്‍, എന്‍ മധു, എംപി ജാഫര്‍, മാത്യു  കാഞ്ഞിരത്തിങ്കാല്‍,  എബ്രഹാം തോന്നക്കര, പി പി രാജു, ജോസഫ് വടകര എന്നിവര്‍ സംസാരിച്ചു. കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി  കുഞ്ഞിക്കണ്ണന്‍ സ്വാഗതവും  എക്സി. എഞ്ചിനീയര്‍ ബി റിയാദ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad