Type Here to Get Search Results !

Bottom Ad

ആയിരങ്ങള്‍ക്ക് ആശ്വാസമായി യൂത്ത് ലീഗിന്റെ സൗജന്യ ഫ്രൂട്ട് കടയും തട്ടുകടയും

മൊഗ്രാൽ പുത്തൂർ: (www.evisionnews.co) പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സൗജന്യ തട്ടുകടയും ഫ്രൂട്ട് കടയും കാസർകോട് ഉപജില്ലാ ശാസ്ത്രോൽസവത്തിനെത്തിയ  ആയിരങ്ങൾക്ക് ആശ്വാസമായി. രണ്ട് ദിവസങ്ങളിലായി എത്തിയ 2500 ഓളം മത്സരാർത്ഥികൾ എസ്കോർട്ടിങ്ങ് അധ്യാപകർ,രക്ഷിതാക്കൾ ,വളണ്ടിയേർസ്, നാട്ടുകാർ തുടങ്ങിയ 7000  ത്തോളം  ആളുകൾക്കാണ് 50 ഓളം വിഭവങ്ങൾ രണ്ട് ദിവസങ്ങളിലായി യൂത്ത് ലീഗ് പ്രവർത്തകർ നൽകിയത്.

തട്ടുകട എൻ.എ.നെല്ലിക്കുന്ന് എം.എൽ.എയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ,ജി.സി ബഷീർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മുജീബ് കമ്പാർ അധ്യക്ഷത വഹിച്ചു. രണ്ടാം ദിവസം നടത്തിയ ഫ്രൂട്ട്  കട പഞ്ചായത്ത്  പ്രസിഡന്റ്  എ എ ജലീൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ജീലാനി കല്ലങ്കൈ അധ്യക്ഷത വഹിച്ചു. മധുര പാനീയവും വിതരണം ചെയ്തു. എസ്.പി സലാഹുദ്ദീൻ, മാഹിൻ കുന്നിൽ, മഹമ്മൂദ് ബള്ളൂർ, പി ബി.അബ്ദുൽ റഹിമാൻ, ബാപ്പുട്ടി, പി.എ റഫീഖ്, അംസു മേനത്ത്, സിദ്ധീഖ് ആരിക്കാടി, പി.ബി ഷഫീഖ് പി.ബി ഹാരിസ്, ഇബ്രാഹിം പടിഞ്ഞാർ, ലത്തീഫ് അത്തു, റഹീം ബള്ളൂർ, അബു നവാസ്, കെ.ബി അഷറഫ്, കെ.ബി നിസാർ, ജാഫർ, ലത്തീഫ്. മുത്തലിബ്, ഹനീഫ്. അബ്ദുൽ റഹിമാൻ. എ.കെ കരീം, ജമാൽ ദി ഡുപ്പ, റഷീദ് പോസ്റ്റ്, മൊയ്തീൻ കൊടിയമ്മ, ഡി.എം. നൗഫൽ, ശിഹാബ്, ഷെരീഫ്, ഹാരിസ്, ഹമീദ് നേതൃത്വം നൽകി.

Keywords: Kasaragod-mogralputhur-myl-boxshop-veg-fruit

Post a Comment

0 Comments

Top Post Ad

Below Post Ad