Type Here to Get Search Results !

Bottom Ad

നവംബറില്‍ യു.എ.ഇ.യില്‍ പെട്രോളിന് വില കുറയും ഡീസലിന് നേരിയ വര്‍ധന


ദുബായ്: (www.evisionnews.co) അടുത്തമാസം യു.എ.ഇ.യില്‍ പെട്രോളിന് വില കുറയുകയും ഡീസലിന് ചെറിയതോതില്‍ വില കൂടുകയും ചെയ്യും. മൂന്നുമാസം തുടര്‍ച്ചയായി പെട്രോള്‍ വില കൂടിയതിനുശേഷം ഇത് ആദ്യമായാണ് വിലയില്‍ കുറവുവന്നിരിക്കുന്നത്.

നവംബറിലെ വിലനിലവാരം അനുസരിച്ച് പെട്രോള്‍ സൂപ്പര്‍ 98-ന് 2.12 ദിര്‍ഹത്തില്‍നിന്ന് 2.03 ദിര്‍ഹമായി വില കുറയും.

സ്പെഷ്യല്‍ 95-ന് 2.01 ദിര്‍ഹത്തില്‍നിന്ന് 1.92 ദിര്‍ഹമായി കുറയും. പെട്രോള്‍ ഇ പ്ലസ് 91-ന് 1.94 ദിര്‍ഹം എന്നത് 1.85 ദിര്‍ഹമായിമാറും. എന്നാല്‍, 2.10 ദിര്‍ഹത്തിന്റെ ഒരു ലിറ്റര്‍ ഡീസലിന് ഇനി 2.11 ദിര്‍ഹമായിരിക്കും വില.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad