Type Here to Get Search Results !

Bottom Ad

മാർപ്പിനുടക്കയിൽ എസ് വൈ എസ് സംഘടിപ്പിച്ച കൊളാഷ് പ്രദർശനം നവ്യാനുഭവമായി


മാർപ്പിനടുക്ക:(www.evisionnews.co)യുവത്വം നാടുണർത്തുന്നു എന്ന ശീർഷകത്തിൽ നവംബർ 16ന് മാർപ്പിനടുക്കയിൽ നടക്കുന്ന എസ് വൈ എസ് യൂണിറ്റ് സമ്മേളനത്തിന്റെ ഭാഘമായി നടത്തിയ കൊളാഷ് പ്രദർശനം നാട്ടുകാർക്ക് നവ്യാനുഭവമായി. 
 എസ് വൈ എസ് യൂണിറ്റ്  പ്രവർത്തകരുടെ ഫോട്ടോ ശേഖരണത്തിൽ നിന്നും തെരഞ്ഞെടുത്ത ചിത്രങ്ങളാണ് കൊളാഷ് പ്രദർശനത്തിന്‌ തയ്യാറാക്കിയത്.
  സമസ്തയുടെ തുടക്കം മുതൽ  ഇങ്ങോളമുള്ള ചരിത്രവും,  സംഭവ വികാസങ്ങളും പത്ര രേഖകൾ അടക്കം ഉള്ള വിവരണങ്ങളും കൊളാഷിലെ പ്രധാന ആകർഷണമായി.യൂണിറ്റ് മുൻകാലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളുടെ രേഖകൾ പുതു പ്രവർത്തകർക്ക് ആവേശം പകർന്നു.
  ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച പ്രാർത്ഥന നടത്തി.എസ് വൈ എസ് ബദിയടുക്ക സോൺ സംഘടന കാര്യ പ്രസിഡന്റ്‌ എ കെ സഖാഫി കന്യാന ഉദ്ഘ ടനം ചെയ്തു.എസ് വൈ എസ് യൂണിറ്റ് പ്രസിഡണ്ട്‌ അസിസ് എം കെ, സെക്രട്ടറി ജാഫർ അഗല്പാടി,  സ്വഘത സംഗം ചെയർമാൻ എസ് ഐ മുഹമ്മദ്, കൺവീനർ ജാബിർ മാർപനടുക,  എസ് എസ് എഫ് യൂണിറ്റ് സെക്രട്ടറി സുബൈർ അഗല്പാടി,  കാദർ മുസ്ലിയാർ, ഖലീൽ സഅദി,നാസർ എൻ എം,  റഹ്മാൻ എം കെ, ഖലീൽ ചൂരിക്കോട്,  മൊയ്‌ദീൻ മാർപടുക, നിസാർ അഗൽപാടി  തുടങ്ങിയവർ സംബന്ധിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad