Type Here to Get Search Results !

Bottom Ad

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കളുടെ പ്രവേശനം, സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം: സുരേഷ് ഗോപി


തൃശൂര്‍: (www.evisionnews.co) ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കളായ വിശ്വാസികളെ പ്രവേശിപ്പിക്കുന്നത് സ്വാഗതാര്‍ഹമായ ചിന്തയെന്നു സുരേഷ് ഗോപി എംപി. യേശുദാസ് അടക്കമുള്ളവര്‍ ക്ഷേത്രത്തിലെത്താന്‍ ആഗ്രഹിക്കുന്നു. ക്ഷേത്ര പ്രവേശനത്തിലൂടെ ആരുടെയും മതവികാരം ചോദ്യം ചെയ്യപ്പെടരുത്. ക്ഷേത്രത്തിലെത്താന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്കു പ്രാര്‍ഥിക്കാനുള്ള അവസരം നിഷേധിക്കരുത്. ക്ഷേത്രത്തിന്റെ ശുദ്ധിയും ശക്തിയും നിലനിര്‍ത്തികൊണ്ടാകണം ക്ഷേത്ര പ്രവേശന നടപടികള്‍. ഈ കാല്‍വയ്പ്പ് ആധുനികതയില്‍ ഒരു ചുവടുവയ്പ്പ് ആകട്ടെയെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

കാലത്തിനനുസരിച്ചു മാറ്റമുണ്ടാകണമെന്നും അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ തന്ത്രി കുടുംബം സഹകരിക്കുമെന്നും ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടു വ്യക്തമാക്കിയിരുന്നു. അതു സ്വാഗതം ചെയ്ത ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കുമെന്നും അറിയിച്ചു. എന്നാല്‍ തന്ത്രി കുടുംബത്തില്‍നിന്നുതന്നെ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ നിര്‍ദേശത്തോട് എതിര്‍പ്പുണ്ട്.

പുറത്തുവന്നത് തന്ത്രി കുടുംബത്തിന്റെ അഭിപ്രായമല്ലെന്ന് ഇപ്പോഴത്തെ തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടും മറ്റു തന്ത്രിമാരായ ഹരി നമ്പൂതിരിപ്പാട്, സതീശന്‍ നമ്പൂതിരിപ്പാട്, ശ്രീകാന്ത് നമ്പൂതിരിപ്പാട് എന്നിവരും പറഞ്ഞു. ഗുരുവായൂരപ്പന്റെ ഭക്തര്‍ക്കു വലിയ ആശങ്കയുള്ളതുകൊണ്ടാണ് ഇതു പറയുന്നതെന്നും അവര്‍ വ്യക്തമാക്കി. തന്ത്രി കുടുംബം ഇതുമായി സഹകരിക്കുമെന്നു ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടു പറഞ്ഞതിനെയും അവര്‍ വിമര്‍ശിച്ചു. തന്ത്രി കുടുംബം ഇക്കാര്യത്തില്‍ നിലപാടു പറഞ്ഞിട്ടില്ലെന്നും നാലു പേര്‍ ഒപ്പിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad