മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): അക്ഷരാര്‍ത്ഥത്തില്‍ ഒരു നാടൊന്നാകെ സംഘാടക സമിതിയായി മാറിയ കാസര്‍കോട് ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു. സംഘബോധത്തിന്റെ കരുത്തും ഉത്തരവാദിത്ത ബോധത്തിന്റെ നിറവും ആത്മാര്‍ത്ഥതയുടെ പ്രകടനവും സമന്വയിച്ചപ്പോള്‍ മേള അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ ശാസ്‌ത്രോത്സവമായി മാറി. രണ്ടായിരത്തിലധികം പ്രതിഭകളെയും അധ്യാപകരേയും രക്ഷിതാക്കളെയും ആതിഥേയത്വത്തിന്റെ ഉദാത്ത മാതൃകയില്‍ ഏറ്റെടുക്കുകയായിരുന്നു മൊഗ്രാല്‍ പൂത്തൂര്‍.
ശാസ്‌ത്രോത്സവം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍ അധ്യക്ഷനായ ചടങ്ങില്‍ സ്വാഗത സംഘം കണ്‍വീനര്‍ ആര്‍. രഘു സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
എ.ഇ.ഒ നന്ദികേശന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ബള്ളൂര്‍, പി.ടി.എ പ്രസിഡണ്ട് മഹ്മൂദ് ബെള്ളൂര്‍, ഹാരിസ് ഒറ ഗോള്‍ഡ്, എസ്.പി സലാഹുദ്ദീന്‍, ബി.എ അബ്ബാസ്, കെ.ബി കുഞ്ഞാമു, പി.ബി അബ്ദുല്‍ റഹിമാന്‍, അന്‍വര്‍ ചേരങ്കൈ, മാഹിന്‍ കുന്നില്‍, ശിഹാബ് മൊഗര്‍, സി.എച്ച് മുജീബ്, ഹനീഫ് കോട്ടക്കുന്ന്, അംസു മേനത്ത്, ഹെഡ്മാസ്റ്റര്‍ കെ. അരവിന്ദ, ബാലകൃഷ്ണന്‍ സംബന്ധിച്ചു. വിവിധ വിഷയങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായ സ്‌കൂളുകള്‍ക്കുള്ള റോളിംഗ് ട്രോഫികളും എല്ലാ മേളകളിലുമായി ഓവറോള്‍ ചാമ്പ്യന്‍മാരായ ജി.എച്ച്.എസ്.എസ് കുണ്ടംകുഴിക്കുള്ള സ്ഥിരം ട്രോഫിയും വേദിയില്‍ നല്‍കി.
Keywords: Kasaragod, news, subjilla, ksd,
Post a Comment
0 Comments