Type Here to Get Search Results !

Bottom Ad

സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ കളക്ട്രേറ്റ് ധർണ്ണ 2 ന്

കാസർകോട് : (www.evisionnews.co)കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി എസ്.ഇ.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട് കളക്ട്രേറ്റിന്‌ മുന്നിൽ  വ്യാഴാഴ്ച  ധർണ്ണ നടത്തും. കെ.എ.എസ് അവ്യക്തത പരിഹരിക്കുക, സ്പാർക്ക് അപാകത പരിഹരിക്കുക, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ തൊഴിൽ നികുതി ഒഴിവാക്കുക, വിവിധ വകുപ്പ് തലവന്മാരുടെ ഒഴിവുകൾ നികത്തുക, ഇന്ധനവില നിയന്ത്രണാധികാരം തിരിച്ചെടുക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന ധർണ്ണ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫരീദ സക്കീർ മുഖ്യാതിഥിയായിരിക്കും. എസ്.ഇ.യു ജില്ലാ പ്രസിഡന്റ്:ഒ.എം. ഷഫീഖ് അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി നാസർ നങ്ങാരത്ത് സമരപ്രഖ്യാപനം നടത്തും.

Post a Comment

0 Comments

Top Post Ad

Below Post Ad