Type Here to Get Search Results !

Bottom Ad

മോശം പരാമര്‍ശം; കാഞ്ഞങ്ങാട് ജോയന്റ് ആര്‍.ടി.ഒയുടെ പരാതിയിൽ മേലുദ്യോഗസ്ഥനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു


കാസർകോട്:(www.evisionnews.co) സഹപ്രവര്‍ത്തകക്കെതിരെ മൊബൈല്‍ ഫോണില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയ മേലുദ്യോഗസ്ഥനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. സോഷ്യല്‍ മീഡിയയില്‍ സംഭാഷണം പ്രചരിപ്പിച്ചതുള്‍പ്പെടെയുള്ള സംഭവം അടിയന്തരമായി അന്വേഷിക്കണമെന്ന് കാസര്‍കോട് എസ്.പിയോട് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ നിര്‍ദേശിച്ചു. കോഴിക്കോട് നോര്‍ത്ത് സോണ്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കെതിരെ കാഞ്ഞങ്ങാട് ജോയന്റ് ആര്‍.ടി.ഒ നല്‍കിയ പരാതിയിലാണ് നടപടി.
ആര്‍.സി ബുക്കില്‍ പേര് മാറ്റുന്നതിന് ലഭിച്ച അപേക്ഷയില്‍ കാഞ്ഞങ്ങാട് ആര്‍.ടി ഓഫീസില്‍നിന്ന് യഥാസമയം നടപടി ഉണ്ടായില്ലെന്ന് വാഹന ഉടമ മൊബൈല്‍ ഫോണില്‍ ഡെപ്യൂട്ടി കമ്മീഷണറോട് പരാതിപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് അപേക്ഷകന്റെ ഫോണില്‍ തന്നെ ഓഫീസിലുള്ള ഉദ്യോഗസ്ഥരോട് ആര്‍.സി ബുക്ക് നല്‍കണമെന്ന് നിര്‍ദേശിച്ചു. അതിനുശേഷവും ആര്‍.സി ബുക്ക് നല്‍കിയില്ലെന്നും കാലതാമസമുണ്ടായെന്നും വീണ്ടും പരാതിപ്പെട്ടു. ഈ സമയത്താണ് ജോയന്റ് ആര്‍.ടി.ഒക്കെതിരെ ഫോണ്‍ സംഭാഷണത്തിനിടെ അപേക്ഷകനോട് മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. സഹപ്രവര്‍ത്തകക്കെതിരെ മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും പരാതി നല്‍കാനും സംഭാഷണത്തില്‍ നിര്‍ദേശിച്ചു. ഈ ടെലിഫോണ്‍ സംഭാഷണത്തിന്റെ ക്ലിപ് ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമായതിനാല്‍ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോയന്റ് ആര്‍.ടി.ഒ വനിതാ കമ്മീഷന് പരാതി നല്‍കിയത്. സംഭാഷണത്തിന്റെ രേഖകളും പരാതിയോടൊപ്പം സമര്‍പ്പിച്ചിരുന്നു. 
       

Post a Comment

0 Comments

Top Post Ad

Below Post Ad