കാഞ്ഞങ്ങാട്:(www.evisionnews.co) കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി ടാറിങ് മാറ്റി ഇന്റര്‍ലോക്ക് സ്ഥാപിക്കുന്നു. ഇതിന്റെ ജോലികള്‍ കഴിഞ്ഞദിവസം ആരംഭിച്ചു.കോട്ടച്ചേരി ട്രാഫിക് സര്‍ക്കിള്‍മുതല്‍ റെയില്‍വെ ഗെയിറ്റ് വരെയാണ് കാഞ്ഞങ്ങാട് നഗരസഭ നവീകരിക്കുന്നത്. ഈ റോഡിലുണ്ടായിരുന്ന അനധികൃത നിര്‍മ്മാണങ്ങളും കയ്യേറ്റങ്ങളും കഴിഞ്ഞദിവസം നീക്കം ചെയ്തിരുന്നു. റെയില്‍വെ ഗേറ്റിനടുത്ത് നിന്നും സ്റ്റേഷനിലേക്കുള്ള റോഡ് റെയില്‍വ്വെ നേരത്തെ കോ ണ്ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയിരുന്നു.
Post a Comment
0 Comments