എരിയാല്‍ (www.evisionnews.co): പുതിയ റേഷന്‍ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് കാര്‍ഡ് വിതരണ കേന്ദ്രത്തിലെ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ സേവനം കാര്‍ഡ് വാങ്ങാന്‍ എത്തിയവര്‍ക്കും വിതരണക്കര്ക്കും ഒരുപോലെ അനുഗ്രഹമായി. എരിയാലിലെ 61നമ്പര്‍ റേഷന്‍ ഷോപ്പിലെ ഉപഭോക്താക്കളുടെ പുതുക്കിയ കാര്‍ഡുകളാണ് വിതരണം ചെയ്തത്.
രാവിലെ എട്ടുമണിക്ക് മുമ്പ് തന്നെ റേഷന്‍ കടക്ക് മുമ്പില്‍ സ്ത്രീകള്‍ അടക്കം നിരവധി പേര് എത്തിയിരുന്നു ആള്‍കൂട്ടം മൂലം ഉണ്ടാകുന്ന തിക്കുംതിരക്കും സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥര്‍ക്കും റേഷന്‍ ഷോപ്പ് ജീവനക്കാര്‍ക്കും ഉണ്ടായേക്കാവുന്ന വിഷമങ്ങള്‍ കണ്ടറിഞ്ഞ് എരിയാല്‍ മേഖലാ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സഹായവുമായി രംഗത്തെത്തിയത്.
കാര്‍ഡ് വങ്ങാനെത്തിയവരെ തിക്കുംതിരക്കുമില്ലാതെ വരിവരിയായി അകത്തു കടത്തുന്നതിനും കാര്‍ഡുമായി ബന്ധപ്പെട്ട് അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന്നും വിതരണ കൗണ്ടറിനകത്ത് കൃത്യമായി ക്രമനമ്പര്‍ അനുസരിച്ച് കാര്‍ഡുകള്‍ എത്തിക്കുന്നതിന്നും അവ രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിനും എല്ലാം യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സഹായവുമായി രംഗത്തെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകരെ പ്രശംസിച്ചിട്ടാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
Post a Comment
0 Comments