Type Here to Get Search Results !

Bottom Ad

സ്‌റ്റേഷനിലേക്ക് ഫോണ്‍ വിളിക്കുന്നത് ഹോബിയാക്കിയ കുട്ടികളുടെ രക്ഷിതാക്കൾക്ക് പൊലീസ് താക്കീത്


കാസര്‍കോട്:(www.evisionnews.co)സ്‌റ്റേഷനിലേക്ക് ഫോണ്‍ വിളിക്കുന്നത് ഹോബിയാക്കിയ കുട്ടികളുടെ  രക്ഷിതാക്കൾക്ക് പൊലീസ്  താക്കീത്. കാസര്‍കോട് പൊലീസ് സ്റ്റേഷനിലെ ലാന്‍ഡ് ഫോണില്‍ വിളിച്ച് 'ശല്യം' ചെയ്ത കുട്ടികളുടെ രക്ഷിതാക്കളെയാണ്  പൊലീസ്  താക്കീത്  ചെയ്തത്. കാസര്‍കോട് സ്റ്റേഷനിലെ 230100 എന്ന ലാന്‍ഡ് നമ്പറിലേക്ക് നിരന്തരം വിളി വന്നത്. ഫോണ്‍ എടുത്താല്‍ കുട്ടികള്‍ സംസാരിക്കുന്ന ശബ്ദം മാത്രമെ കേള്‍ക്കാറുള്ളൂ.ഇതോടെ ഒന്നരമണിക്കൂര്‍ നേരമെങ്കിലും ഫോണ്‍വിളിക്കാനോ, വരാനോ കഴിയാത്ത സ്ഥിതി ഉണ്ടായി. തുടര്‍ന്ന്‌ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ്‌ ഫോണ്‍ വിളിക്കുന്നത്‌ എവിടെ നിന്നാണെന്നു വ്യക്തമായതും വിളിച്ചുവരുത്തി താക്കീതു ചെയ്‌തതെന്നും പൊലീസ്‌ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad