Type Here to Get Search Results !

Bottom Ad

''പ്ലേ വിത്ത് മണി''ശ്രദ്ധേയമായി

ചെർക്കള:(www.evisionnews.co) വിദ്യാര്‍ത്ഥികളുടെ പൊതുവിജ്ഞാനവും കളിയും സമന്വയിപ്പിച്ച് കൊണ്ട് ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ദിശ)യുടെ കീഴ്ഘടകമായ വിഭവശേഷി നടത്തിയ ''പ്ലേ വിത്ത് മണി'' ശ്രദ്ധേയമായി.രണ്ട് മണിക്കൂറോളം നീണ്ട പരിപാടിയില്‍ മുസ്തഫ  നീര്‍ച്ചാലും ഹബീബ് മായിപ്പാടിയും അവതാരക വേഷമണിഞ്ഞു. പതിനഞ്ചോളം പേരില്‍ നിന്ന് സെലക്ഷന്‍ റൗണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ട അഞ്ചു പേര്‍ക്ക് മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചത്.കേരളത്തിന്റെ ഹരമായി മാറിയ 'ഉടന്‍ പണ'ത്തിന്റെ മാത്യകയിലാണ് ''പ്ലേ വിത്ത് മണി'' സംഘടിപ്പിച്ചത്. ഉടന്‍ പണത്തിലേതുപോലുള്ള എ.ടി.എം മെഷീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകമായി. ശഹദ് ആലംപാടിയും സയ്യിദ് സ്വാബിര്‍ ബി.സി റോഡും മുസ്തഫ  ദേളിയും സുഫിയാന്‍ കില്‍ത്താനും അശറഫ് ബെളിഞ്ചയും  തങ്ങളുടെ അറിവ് വിറ്റ് കാശാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad