Type Here to Get Search Results !

Bottom Ad

കണ്ണിയത്ത് ഇസ്ലാമിക് അക്കാദമി കാസർകോടിന്റെ അഭിമാനം: പി.കെ അഹമ്മദ്


അബൂദാബി: (www.evisionnews.co)ചുരുങ്ങിയ കാലയളവിൽ വലിയ വളർച്ച കൈവരിച്ച സ്ഥാപനമായ കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി  കാസർകോട്  ജില്ലയുടെ അഭിമാനമാണെന്ന് കെ.എം.സി.സി അബുദാബി കാസർകോട്  ജില്ലാ പ്രസിഡന്റ് പി.കെ. അഹമ്മദ് സാഹിബ് അഭിപ്രായപ്പെട്ടു.  കണ്ണിയത്ത് അക്കാദമി ഭാരവാഹികൾക്ക് അബൂദാബി കമ്മിറ്റി നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  
മത-ഭൗതിക സമന്വയ സ്ഥാപനങ്ങൾ ഈ കാലഘട്ടത്തിന്റെ ആവിശ്യമാണെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. 
കേരളത്തിൽ ഇസ്ലാമിക നവോത്ഥാനത്തിന് ശക്തി പകരുന്ന മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ചക്ക് മുഖ്യ പങ്ക് വഹിക്കുന്നത് പ്രവാസികളാണെന്ന്  അക്കാദമിയുടെ കർമ്മ പദ്ധതിയായ വിഷൻ - 2020 അവതരിപ്പിച്ച് കൊണ്ട് മാഹിൻ കേളോട് സംസാരിച്ചു. ഇശാ നിസ്കാര ശേഷം നടന്ന മജ് ലിസുന്നൂറിന് സ്ഥാപന മാനേജർ ഇബ്രാഹിം ഫൈസി നേതൃത്വം നൽകി.ഇബ്രാഹിം ഖലീൽ ഹുദവി മുഖ്യ പ്രഭാഷണം നടത്തി.
യോഗത്തിൽ മാഹിൻ കേളോട്ട്,ഇബ്രാഹിം ഫൈസി,ഖലീൽ ഹുദവി എസ്.കെ.എസ്.എസ്.എഫ് മേഖല വിഷൻ18 കോഡിനേറ്റർ റഷീദ് ബെളിഞ്ചം എന്നിവരെ ആദരിച്ചു.
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന    കെ.എം.സി.സി. അബൂദാബി കാസർകോട്  ജില്ലാ ട്രഷറർ അബ്ദുറഹ്മാൻ മാസ്റ്ററിന് യാത്രയയപ്പ് നൽകി. കണ്ണിയത്ത് അക്കാദമി അബൂദാബി ചാപ്റ്റർ പ്രസിഡന്റ് ഷരീഫ് പള്ളത്തടുക്ക അദ്ധ്യക്ഷത വഹിച്ചു.
യു.എം. മുജീബ് മൊഗ്രാൽ, അബ്ദുറഹ്മാൻ പൊവ്വൽ, അഷ്റഫ് ബദിയടുക്ക, സാബിർ മാട്ടൂർ, അബ്ദുൽ ഖാദർ ഒളവട്ടൂർ, ഹനീഫ് പടിഞ്ഞാർമൂല, മുജീബ് ചെടേക്കാൽ,കണ്ണിയത്ത് അക്കാഡമി ദുബൈ ചാപ്റ്റർ ഭാരവാഹികളായ എം.എസ്.ഹമീദ്,വൈ.ഹനീഫ കുംബടാജെ, സെറ്റ്.എ. മൊഗ്രാൽ,ഇ.കെ മുഹമ്മദ്, 
സുലൈമാൻ കാനക്കോട്, സാദിഖ് ചെന്നാർകട്ട, ഇസ്മായിൽ ഉദിനൂർ, സത്താർ കുന്നുങ്കൈ, പി.കെ അഷ്റഫ്, ഷരീഫ് കാനക്കോട്, അമിൻ യു.എം, അസീസ് പെർമുദ,ഫൈസൽ സീതാംഗോളി സംബന്ധിച്ചു. കമാൽ മല്ലം സ്വാഗതവും അസീസ് ആറാട്ടുംകടവ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad