Type Here to Get Search Results !

Bottom Ad

പടയൊരുക്കം യാത്ര:ഫാസിസ്റ്റ്-കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടിനുള്ള താക്കീതാകും- യു.ഡി.എഫ്

Related imageകാസർകോട്:(www.evisionnews.co)കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെതെറ്റായ നയങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രവൻ വിജയമാക്കണമെന്ന് യു.ഡി.എഫ്.ജില്ലാ ലെയ്സൺ  കമ്മിറ്റി അംഗങ്ങൾ, നിയോജമണ്ഡലം ചെയർമാൻ കൺവീനർ മാർ, ഘടകകക്ഷി പോഷക സംഘടന ജില്ലാ പ്രസിഡണ്ട് ജനറൽ സെക്രട്ടറിമാർ എന്നിവരുടെ യോഗം ആഹ്വാനം ചെയ്തു.രാജ്യത്തെ തകർച്ചയിലേക്ക് നയിക്കുന്ന ഫാസിസ്റ്റു,കമ്മ്യൂണിസ്റ്റ് കൂട്ട് കെട്ടിനെതിരായ താക്കീതാണ് പടയൊരുക്കമെന്ന് യോഗം അഭിപ്രായപ്പെട്ടു.ചെയർമാൻ ചെർക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു
കൺവീനർ പി.ഗംഗാധരൻ നായർ സ്വാഗതം പറഞ്ഞു.  എം.സി.ഖമറുദ്ദീൻ, കെ.പി.കുഞ്ഞിക്കണ്ണൻ സി.ടി.അഹമ്മദലി, ഹക്കിം കുന്നിൽ, കെ. നീലകണ്ഠൻ, ടി.ഇ.അബ്ദുല്ല, പി.എ.അഷറഫ് അലി, ബി.സുകുമാരൻ, എ.വി.രാമകൃഷ്ണൻ,  അബ്രഹാം തോണാക്കര, കരിവെള്ളൂർ വിജയൻ ,നാഷണൽ അബ്ദുല്ല, എ.ഗോവിന്ദൻനായർ ,പി.കെ.ഫൈസൽ, ടി.എ.മൂസ,എ.എം.കടവത്ത്, വി.കെ.പി. ഹമീദലി, മഞ്ചുനാഥ ആൾവ, കരുൺ താപ്പ, കല്ലട്ര അബ്ദുൾ ഖാദർ , കരിമ്പിൽ കൃഷ്ണൻ, അഡ്വ: കെ.കെ.രജേന്ദ്രൻ, അഷറഫ് എടനീർ, സാജിദ് മൗവ്വൽ,ടി.ഡി.കബീർ ,അഡ്വ:ശ്രീജിത്ത് മാടക്കൽ, ഷെരീഫ് കൊടവഞ്ചി, സി.വി.തമ്പാൻ,ഉബൈദുള്ള കടവത്ത്, മുഹമ്മദലി, ആയിശത്ത് താഹിറ, എ.എ. അബ്ദുൾ റഹ്മാൻ, എം.എച്ച്.ജനാർദ്ദനൻ, അഹമ്മദലി കുമ്പള, ബി.എം.എ.ഖാദർ , ഹസ്സൻ നെക്കര എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad