Type Here to Get Search Results !

Bottom Ad

മൂന്നുദിവസത്തെ 'പി.സ്മൃതി' സമ്മേളനം നാളെ മുതല്‍ കാഞ്ഞങ്ങാട്ട്

Image result for പി.കുഞ്ഞിരാമന്‍നായരുടെകാഞ്ഞങ്ങാട്: (www.evisionnews.co)പി.കുഞ്ഞിരാമന്‍നായരുടെ  കവിതയിലെ അടിസ്ഥാനഭാവങ്ങള്‍  കണ്ടെത്തുന്നതിനായി   'പി.സ്മൃതി' എന്ന പേരില്‍  മൂന്നു ദിവസത്തെ  സമ്മേളനം സംഘടിപ്പിക്കുന്നു. കേരള സാഹിത്യ അക്കാദമി, കാഞ്ഞങ്ങാട് പി.സ്മാരക സമിതിയുടെ  സഹകരണത്തോടെ നാളെ(27) മുതല്‍ 29 വരെ കാഞ്ഞങ്ങാട് പി.സ്മാരക മന്ദിരത്തിലാണ് സമ്മേളനം.
27 ന് വൈകീട്ട്  നാലിന്  വെളിച്ചത്തിന്റെ എഴുത്തുകള്‍ എന്ന പേരില്‍  പി.യുടെ ഫോട്ടോകളുടെയും  കത്തുകളുടെയും പ്രദര്‍ശനം സി.വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.  സാഹിത്യ അക്കാദമി അംഗം പി.വി.കെ പനയാല്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ഡോ. ഇ ഉണ്ണിക്കൃഷ്ണന്റെ പ്രഭാഷണം-പി.യുടെ പൂക്കള്‍.  
28 ന് രാവിലെ  9.45 ന്  പി.സ്മൃതി സമ്മേളനം ടി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ് അധ്യക്ഷത വഹിക്കും. പി.യെക്കുറിച്ചുള്ള വൈലോപ്പിള്ളി കവിത- 'മധുമക്ഷിക' വെള്ളിക്കോത്ത് വിഷ്ണുഭട്ട് ആലപിക്കും. സാഹിത്യഅക്കാദമി നിര്‍വാഹക സമിതി അംഗം ഇ.പി രാജഗോപാലന്‍ ആമുഖപ്രഭാഷണം നടത്തും. 11.30 ന്  പി.എന്‍ ഗോപീകൃഷ്ണന്റെ പ്രഭാഷണം- കവിതയിലെ  അവധൂതപാരമ്പര്യം. 12.15 ന്  കൂട്ടായ്മ-പി യുടെ നാട്, എം. എ റഹ്മാന്‍ ആമുഖപ്രഭാഷണം നടത്തും. വൈകിട്ട് 4.30 ന്  ബാവുല്‍ സംഗീതം, കവിതാലാപനം,  പുളളുവന്‍ പാട്ട്. 
29 ന് രാവിലെ  9.30 ന്  കാവ്യസമീക്ഷ. ഡോ.അംബികാസുതന്‍ മാങ്ങാട് ആമുഖപ്രഭാഷണം നടത്തും. സാഹിത്യ അക്കാദമി നിര്‍വാഹക സമിതിയംഗം ആലങ്കോട് ലീലാകൃഷ്ണന്‍, കെ.വി മണികണ്ഠദാസ്, ഡോ.സി.ഗണേശ്, ഡോ.ആര്‍.രാജശ്രീ, ഡോ.സന്തോഷ് മാനിച്ചേരി എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ടി.പി സോമശേഖരന്‍, പ്രമോദ് പി.നായര്‍, സി.പി ശുഭ, അനഘ ശ്രീനിവാസ് എന്നിവര്‍ കവിതകള്‍ ആലപിക്കും.  ഉച്ചയ്ക്ക് 1.30 ന്  അനുഭവവ്യാഖ്യാനം-കവിയെ കാണുന്നു. ഡോ.സി.ബാലന്‍ ആമുഖപ്രഭാഷണം നടത്തും. വൈകിട്ട് നാലിന്  സമാപന പ്രഭാഷണം കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി മോഹനന്‍ നടത്തും. 

Post a Comment

0 Comments

Top Post Ad

Below Post Ad