Type Here to Get Search Results !

Bottom Ad

കാണിയൂര്‍-പാണത്തൂര്‍-വാഗമൺ റോഡ് പദ്ധതി പ്രവർത്തനം പുരോഗമിക്കുന്നു;പി കരുണാകരൻ എം പി

Image result for p karunakaran mpകാഞ്ഞങ്ങാട് :(www.evisionnews.co)കാണിയൂര്‍-പാണത്തൂര്‍-വാഗമൺ റോഡ് പദ്ധതി പ്രവർത്തനം  പുരോഗമിക്കുന്നതായി പി കരുണാകരൻ എം പി അറിയിച്ചു. കാണിയൂര്‍-പാണത്തൂര്‍-വാഗമൺ റോഡ് ദേശീയപാതയായി നേരത്തെ അംഗീകരിച്ചിരുന്നു. ദേശീയപാതയുടെ ഡി.പി.ആര്‍ തയ്യാറാക്കുന്നതിന് സേലത്തുള്ള ഉമേശ് ആൻഡ് സൺസ് കമ്പനിയെ കൺസൾട്ടന്‍സിയായി തീരുമാനിച്ചിട്ടുണ്ട്. 2 കോടി രൂപ ഇതിന് വേണ്ടി നീക്കിവെച്ചിട്ടുണ്ട്. 105 കി.മി ആണ് റോഡിന്റെ ദൈര്‍ഘ്യം.4 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട്  നല്‍കാനാണ് നിര്‍ദ്ദേശം. റിപ്പോര്‍ട്ട്   കിട്ടികഴിഞ്ഞാല്‍ പദ്ധതിക്കാവശ്യമായ തുക ദേശീയപാത വിഭാഗം അനുവദിക്കും. ഈ റോഡ് ദേശീയ പാതയായി പ്രാവര്‍ത്തിക മായാല്‍ കര്‍ണ്ണാടകത്തിലേക്കുള്ള യാത്രാ പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കുവാന്‍ കഴിയും. മലയോര ഹൈവേ കൂടി വരുന്ന തോടെ മലയോര നിവാസികള്‍ക്ക് വലിയ സഹായകരമായിരിക്കും ഈ പദ്ധതിയെന്നും എം പി പറഞ്ഞു 



Post a Comment

0 Comments

Top Post Ad

Below Post Ad