കാസര്‍കോട്:(www.evisionnews.co) നെല്ലിക്കുന്ന് ജി.വി.എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ് വികസന സെമിനാറും പുതിയ കെട്ടിടവും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിന്റെ വികസനത്തിന് സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ പരിശ്രമം ആവശ്യമാണെന്ന് എം.എല്‍.എ. പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി.വി.പ്രസീത വിദ്യാലയ വികസന രൂപരേഖ അവതരിപ്പിച്ചു.
അക്കാദമി രംഗത്തും കലാകായിക രംഗത്തും കഴിവ് തെളിയിച്ച വിദ്യാര്‍ഥിനികളെയും പൂര്‍വവിദ്യാര്‍ഥിനികളെയും അനുമോദിച്ചു. സ്‌കൂളിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ പൂര്‍വവിദ്യാര്‍ഥി സംഘടന, റോട്ടറി ക്ലബ്ബ് എന്നിവയ്ക്ക് എം.എല്‍.എ. ഉപഹാരങ്ങള്‍ നല്‍കി.
വി.എച്ച്എസ്.ഇ. പ്രിന്‍സിപ്പല്‍ പി.എസ്.ബിന്‍സി, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സണ്‍ മിസ്രിയ ഹമീദ്, വി.എച്ച്.എസ്.ഇ. റീജണല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഉബൈദുല്ല, വിദ്യാഭ്യാസ ജില്ലാ ഓഫീസ് ഇന്‍ചാര്‍ജ് നന്ദ ലാല്‍ ഭട്ട്, അഡ്മിനിസ്‌ടേറ്റീവ് അസിസ്റ്റന്റ് നാഗവേണി, നഗരസഭ മുന്‍ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല, നഗരസഭാംഗങ്ങളായ അരുണ്‍കുമാര്‍, ഹാരിസ് ബന്നു, സ്റ്റാഫ് സെക്രട്ടറി സൂര്യനാരായണ ഭട്ട്, പി.ടി.എ. പ്രസിഡന്റ് നാഗേഷ് തെരുവത്ത്, പ്രഥമാധ്യാപകന്റെ ചുമതല വഹിക്കുന്ന എന്‍.എം.കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
Post a Comment
0 Comments