വിദ്യാനഗര്‍ (www.evisionnews.co): റേഷന്‍ കാര്‍ഡ് വിതരണ കേന്ദ്രമായ 132-ാം നമ്പര്‍ വിദ്യാനഗര്‍ റേഷന്‍ കടയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ സേവനം കാര്‍ഡ് വാങ്ങാനെത്തിയവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു പോലെ അനുഗ്രഹമായി. തിക്കുംതിരക്കും മൂലം ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ മുന്നില്‍ കണ്ടാണ് ബെദിര- ചാല യൂത്ത് ലീഗ് കമ്മിറ്റി പ്രവര്‍ത്തകര്‍ സഹായവുമായി രംഗത്തെത്തിയത്.
കൗണ്ടറിനകത്ത് കൃത്യമായി ക്രമനമ്പര്‍ അനുസരിച്ച് കാര്‍ഡുടകമളെ കയറ്റിവിടുന്നതിനും അവ രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിനുമെല്ലാം യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ സാന്നിധ്യം അനുഗ്രഹമായി. കാര്‍ഡ് വാങ്ങാനെത്തിയവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ദാഹമകറ്റാന്‍ മോരു വെള്ളവും കേന്ദ്രത്തിന് മുന്നിലായി ഒരുക്കിയിരുന്നു.
ഹെല്‍പ് ഡെസ്‌കിനും കുടിവെള്ള വിതരണത്തിനും മൊയ്തീന്‍ കൊല്ലമ്പാടി, ഹമീദ് ബെദിര, എ.എ അബ്ദുല്‍ റഹ്മാന്‍ വികസനം, ഇ. അബ്ദുല്‍ റഹ്മാന്‍ കുഞ്ഞ്, സി.എ അബ്ദുല്ലക്കുഞ്ഞി, മുംതാസ് അബൂബക്കര്‍, മമ്മു ചാല, ബഷീര്‍ ബി.എം.സി, ഹാരിസ് ബെദിര, ഹാരിസ് ബ്രദേര്‍സ്, സി.ഐ.എ ഹമീദ്, ജലീല്‍ അണങ്കൂര്‍, എന്‍.എം സിദ്ധീഖ്, ബി.എം.എ റസാഖ് ഹാജി, മുനീര്‍ പടുപ്പില്‍, റൈമു ബിസ്മി, ബി.എം.സി അബ്ബാസ്, മുഹമ്മദ് മാണിമൂല, ബി.എ അബൂബക്കര്‍, ഹാരിസ് കെ.ജി ടു, ബി.കെ അബ്ദുല്‍ റഹ്മാന്‍, ബി.ഇ നിസാര്‍, ഹാരിസ് ദുബൈ, കനി കീഴൂര്‍, സലീം ചാല, ഫൈസല്‍ കുണിയ, സി.യു റാസിഖ്, അഷ്റഫ് വിഗു നേതൃത്വം നല്‍കി.
Keywords: Kasaragod-news-myl-ration-card-distribution
Post a Comment
0 Comments