Type Here to Get Search Results !

Bottom Ad

എ.എം സിദ്ദീഖ് റഹിമാന് മൊഗ്രാൽ ദേശീയവേദി സ്വീകരണം നൽകി


മൊഗ്രാൽ: (www.evisionnews.co)തുടർച്ചയായി മൂന്നാം പ്രാവശ്യവും ജി.വി.എച്ച്.എസ്.എസ്  മൊഗ്രാൽ സ്‌കൂളിന്റെ  പി.ടി.എ.പ്രസിഡണ്ടായി തെരഞ്ഞെടുക്കപെട്ട മൊഗ്രാൽ ദേശീയവേദി മുൻ പ്രസിഡന്റ് എ.എം സിദ്ദീഖ് റഹിമാന് മൊഗ്രാൽ ദേശീയവേദി സ്വീകരണം നൽകി.മുൻ കാലങ്ങളിൽ സ്കൂളിന്റെ വികസനത്തിനായി നടത്തിയ മാതൃക പ്രവർത്തനങ്ങൾ വഴി അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമിടയിൽ നേടിയ ജനസമ്മിതിയാണ് പ്രസിഡന്റ് പദവിയിൽ ഹാട്രിക്ക് തികയ്ക്കാൻ സിദ്ദീഖിന് സഹായകമായതെന്നും ഇത് ദേശീയവേദിക്ക് കൂടിയുള്ള അംഗീകാരമാണെന്നും യോഗം അഭിപ്രായപ്പെട്ടു.ദേശീയവേദി ആക്ടിങ് പ്രസിഡന്റ്:ഷക്കീൽ അബ്ദുല്ല അധ്യക്ഷത വഹിച്ചു.മുൻ കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ടി.എം.ഷുഹൈബ് ഉദ്‌ഘാടനം ചെയ്തു. മൊഗ്രാൽ ടൗൺ ഷാഫി ജുമാ മസ്ജിദ് പ്രസിഡന്റ് അബൂബക്കർ ലാൻഡ്മാർക്ക് ഷാളണിയിച്ചു.സിദ്ദീഖ് റഹ്മാൻ മറുപടിപ്രസംഗം നടത്തി.അവധിക്ക് ശേഷം തിരിച്ചെത്തിയ ടി.കെ.അൻവറിന് യോഗം പ്രസിഡന്റ് പദം തിരിച്ചേൽപ്പിച്ചു.ഇടവേളക്ക് ശേഷം ദേശീയവേദി കുടുംബത്തിലേക്ക് വീണ്ടും കടന്ന് വന്ന  ഇസ്മയിൽ മൂസ, എം.വിജയകുമാർ എന്നിവർക്ക് മെമ്പർഷിപ്പ് നൽകി. ടി.കെ അൻവർ, റിയാസ് മൊഗ്രാൽ, ഇസ്മയിൽ മൂസ, മുഹമ്മദ്‌കുഞ്ഞി മാഷ്, ഹാരിസ് ബഗ്‌ദാദ്‌ പ്രസംഗിച്ചു.ജന.സെക്രട്ടറി.കെ.പി.മുഹമ്മദ് സ്വാഗതവും ട്രഷറർ മുഹമ്മദ് അബ്‌കോ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad