Type Here to Get Search Results !

Bottom Ad

സ്വകാര്യ പ്രകടീസ് നടത്തുന്ന സർക്കാർ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണം: ലെൻസ്ഫെസ്


കാസർകോട് : (www.evisionnews.co)സർക്കാർ ജീവനക്കാർ   സ്വകാര്യ പ്രകടീസ് നടത്തുന്നതുമായി ബന്ധപ്പെട്ട പരാതികൾ അധികരിക്കുന്ന സഹചര്യത്തിൽ അധികൃതർ ഈ ജീവനക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ലെൻസ്ഫെഡ് (ലൈസൻസ്ഡ് ഇഞ്ചിനീയർസ്  ആൻഡ്  സുപ്പർവൈസേർസ് ഫെഡെറേഷൻ) കാസർകോട്  താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സുരേന്ദ്രകുമാർ കെ അധ്യക്ഷത വഹിച്ച ലെൻസ്ഫെഡ് കാസർകോട്  താലൂക്ക് സമ്മേളനം പ്രമുഖ സാഹിത്യകാരൻ രാഘവൻ  ബെളിപ്പാടി ഉദ്ഘാടനം  ചെയ്തു. ലെൻസ്ഫെഡ് ജില്ലാ പ്രസിഡന്റ് കെ. സാലി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സി.എസ്. വിനോദ് കുമാർ, ജില്ലാ സെക്രട്ടറി വി. വി. ഗോപാൽ, സജി മാത്യു, കെ.ജെ തോമസ്, എ.സി. ജോഷി, പി. രാജൻ, പി.കെ. വിനോദ്, ജി. ദിവാകരൻ, അനിൽ കുമാർ, രാജു ചെങ്കള, എ. സന്തോഷ്, അഷ്റഫ് മുട്ടം, തഖിയുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു. വി. ഉദയകുമാർ സ്വാഗതവും മുജീബ് റഹിമാൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: ഉദയകുമാർ (പ്രസിഡന്റ്) മുജീബ് റഹിമാൻ (സെക്രട്ടറി) സുരേഷ് (ട്രഷറർ) അനിൽ കുമാർ, അഷറഫ് മുട്ടം (വെസ്: പ്രസിഡന്റുമാർ) രാജു ചെങ്കള, അഷ്‌ഫാഖ് അബൂബക്കർ (ജോയിന്റ്: സെക്രട്ടറിമാർ)

Post a Comment

0 Comments

Top Post Ad

Below Post Ad