കാഞ്ഞങ്ങാട് (www.evisionnews.co): തീരദേശ കുടിവെള്ള പദ്ധതിക്ക് അനുവദിച്ച 25 ലക്ഷം രൂപയുടെ ഫണ്ടില്‍ നിന്നും പത്തു ലക്ഷം രൂപ വാഴുന്നോറടി കുടിവെള്ള പദ്ധതിക്ക് വകമാറ്റി ചെലവഴിക്കുന്നതായി ആരോപണം. ഇതുസംബന്ധിച്ച് കൗണ്‍സില്‍ യോഗം ബഹളത്തില്‍ കലാശിച്ചു. കൗണ്‍സില്‍ യോഗത്തില്‍ വന്ന അജണ്ടയില്‍ മുസ്ലിം ലീഗിലെ കെ. മുഹമ്മദ് കുഞ്ഞിയാണ് സംഭവം ആദ്യംചോദ്യം ചെയ്തത്.
നിലവില്‍ 2.38 കോടി രൂപയുടെ ഫണ്ട് വാഴുന്നോറടി കുടിവെള്ള പദ്ധതിക്കുണ്ട്. രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടുന്ന തീരദേശ മേഖലയെ അവഗണിക്കുന്ന സമീപനമാണ് ഫണ്ട് വകമാറ്റി ചെലവഴിക്കുന്നതിലൂടെ നഗരസഭ ചെയ്യുന്നതെന്നും കെ. മുഹമ്മദ് കുഞ്ഞി ആരോപിച്ചു.
വാഴുന്നോറടി കുടിവെള്ള പദ്ധതിക്ക് ഇനിയും ഫണ്ട് ആവശ്യമുണ്ടെന്നും തീരദേശ കുടിവെള്ള പദ്ധതി ഉടന്‍ നടപ്പിലാകാനിടയില്ലാത്തതിനാല്‍ പത്തുലക്ഷം രൂപ വാഴുന്നോറടി കുടിവെള്ള പദ്ധതിക്കായി ചെലവഴിക്കുന്നതെന്നും നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഭാഗീരഥി അറിയിച്ചു. എന്നാല്‍ വിജിലന്‍സ് കേസുള്ളതടക്കമുള്ളതിന് നഗരസഭ ഓഫിസ് മറുപടി നല്‍കണമെന്ന് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി ജാഫര്‍ ചോദിച്ചു. തീരദേശ കുടിവെളള പദ്ധതി പ്രവൃത്തി നടത്തിയത് അന്ന് നിലവിലുണ്ടായ നഗരസഭ ഭരണകൂടമല്ല. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പാണ്. ഇതിന് കൃത്യമായി നഗരസഭ ഓഫിസ് മറുപടി പറയണമെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ എതിര്‍പ്പ് നിലനില്‍ക്കെ തന്നെ ചെയര്‍മാന്‍ അജണ്ട പാസാക്കിയതായി നഗരസഭയെ അറിയിച്ചു.
Keywords: Kasaragod, news-kand-municipality-council-fund
Post a Comment
0 Comments