ദുബൈ: (www.evisionnews.co)വീണുകിട്ടുന്ന ഒഴിവുസമയങ്ങളില്‍ അലസതയില്‍ കിടന്നുറങ്ങാതെ സദാസമയവും കര്‍മ്മനിരതരാവുന്ന പ്രവാസ കൂട്ടായ്മയാണ് കെ എം സി സിയെന്നും ഇവരൊഴുക്കുന്ന ഓരോതുള്ളി വിയര്‍പ്പുകണങ്ങളും പാവപ്പെട്ടവര്‍ക്ക് തണലായും ദീനീസ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കുള്ള വളക്കൂറായും കൂടെ ഹരിത പ്രസ്ഥാനത്തിന് അഭിമാനമായും മാറുകയാണെന്നും മുസ്ലിം ലീഗ് കാസർകോട് മണ്ഡലം ട്രഷററും, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും കണ്ണിയത് അകാഡമി സെക്രട്ടറിയുമായ മാഹിന്‍ കേളോട്ട് അഭിപ്രായപ്പെട്ടു.
ദുബൈ കെ എം സി സി കാസർകോട് മണ്ഡലം കമ്മിറ്റി നല്‍കിയ സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്‍റ് സലാം കന്യാപാടി അധ്യക്ഷത വഹിച്ചു. ദുബൈ കെ എം സി സി സംസ്ഥാന പ്രസിഡന്‍റ് അന്‍വര്‍ നഹ സംഗമം ഉദ്ഘാടനം ചെയ്തു.
ജനഃസെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ് സംഗമത്തിന് സ്വാഗതഭാഷണം നടത്തി.
ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നിൽ, മണ്ഡലം മുസ്ലിം ലീഗ് ട്രഷർ മാഹിൻ കേളോട്ട്, കണ്ണിയത്ത് ഉസ്താദ് അക്കാദമി മാനേജർ പി എസ് ഇബ്രാഹിം ഫൈസി, ഇൻസ്റ്റ്റ്റ്യൂട്ട് ഓഫ് കരിയർ ഗൈഡൻസ് ആന്റ് റിസർച്ച് ഇന്ത്യ സി ഇ ഒ. ശരീഫ് പൊവ്വൽ, യൂത്ത് കോൺഗ്രസ്സ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് നാസർ മൊഗ്രാൽ, മുസ്ലിം ലീഗ് കുംബടാജെ പഞ്ചായത്ത് സെക്രട്ടറി റഷീദ് ബെളീഞ്ച മുസ്ലിം ലീഗ് നേതാവ് കെ എ മുഹമ്മദ് കുഞ്ഞി ചെർക്കള
എന്നിവർക്ക് സ്വീകരണം നൽകി. അബ്ദുൽ ഖാദർ അസ് ഹദി പ്രാർഥന നടത്തി.
യു എ ഇ കെ എം സി സി വൈസ് പ്രസിഡന്റ് ഹുസൈനാർ ഹാജി, സെക്രട്ടറി നിസാർ തളങ്കര,ദുബൈ കെ എം സി സി സംസ്ഥാന ഉപാധ്യക്ഷന്മാരായ ഹസൈനാർ തോട്ടുഭാഗം, എം. എ മുഹമ്മദ്കുഞ്ഞി, ഒ. കെ ഇബ്രാഹിം, സെക്രട്ടറി അഡ്വക്കറ്റ് സാജിദ്, ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി, ജന സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷർ മുനീർ ചെർക്കള, ഇൻകാസ് സെക്രട്ടറി
നൗഷാദ് കന്യപ്പാടി ഭാരാവാഹികളായ ഹസൈനാർ ബീജന്തടുക്ക, ഹനീഫ് ടി ആർ, മഹമൂദ് ഹാജി പൈവളികെ, റഷീദ് ഹാജി കല്ലിങ്കാൽ, അയൂബ് ഉറുമി, യൂസഫ് മുക്കൂട്,വ്യവസായ പ്രമുഖരായ റസാഖ് ചെറൂണി, ഹനീഫ് അബ്ബാസ് നാരമ്പാടി, അബ്ദുൽ റൗഫ് പേൾക്രീക്ക്,മുഹമ്മദ് പിലാങ്കട്ട, അഷറഫ് കുക്കംകൂടൽ, അബ്ദുൽ റഹ്മാൻ നൈഫ് സ്റ്റാർ മെഡിക്കൽ,ജി എസ് ഇബ്രാഹിം, ഫൈസൽ മുഹ്സിൻ ,മുജീബുള്ള കൈന്താർ,ഷംസുദ്ദീൻ മാസ്റ്റർ പടലടുക്ക
ഭാരവാഹികളായ ഇ ബി അഹമദ്, അസീസ് കമാലിയ, മുനീഫ് ബദിയഡുക്ക, സിദ്ദീഖ് ചൗക്കി, സത്താർ ആലമ്പാടി,ഹനീഫ് കുംബടാജെ സത്താർ നാരമ്പാടി, റസാഖ് ബദിയടുക്ക, അബ്ദുല്ല അലാബി, ഹസ്കർ ചൂരി , തുടങ്ങിയവർ സംബന്ധിച്ചു.അസീസ് കമലിയ ഖിറാഅത്തും ട്രഷറർ ഫൈസൽ പട്ടേൽ നന്ദി പറഞ്ഞു
Post a Comment
0 Comments