Type Here to Get Search Results !

Bottom Ad

ഖാസി കേസ്: പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഗൗരവമേറിയ അന്വേഷണം വേണം: കെ.എം.സി.സി


ജിദ്ദ (www.evisionnews.co): പ്രമുഖ പണ്ഡിതനും ഖാസിയുമായിരുന്ന സി.എം ഉസ്താദിന്റെ കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പഴുതടച്ചുള്ള അന്വേഷണം വേണമെന്ന് ജിദ്ദ മക്ക കെ .എം.സി.സി ഉദുമ മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവന്ന തെളിവുകള്‍ കേന്ദ്ര സംസ്ഥാന അന്വേഷണ ഏജന്‍സികളിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തി. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ നാടകം അവസാനിപ്പിച്ച് ഗൗവമേറിയ അന്വേഷണം ഉണ്ടാകണമെന്നും യോഗം ആവശ്യപ്പട്ടു.

അനാകിസ് മാര്‍സില്‍ പ്ലാസയില്‍ ആക്ടിംഗ് പ്രസിഡണ്ട് ബഷീര്‍ മൗവ്വലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജിദ്ദ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹസന്‍ ബത്തേരി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല ഹിറ്റാച്ചി, റഹീം പള്ളിക്കര, അഷ്‌റഫ് മാങ്ങാട്, അഷ്‌റഫ് പളളം, അബ്ബാസ് ചെമ്മനാട്, ഇബ്രാഹിം ചട്ടഞ്ചാല്‍, മുസ്താക്ക് ചെമ്പരിക്ക, അബ്ബാസ് ബേക്കല്‍, അബ്ദുല്ല ക്കുഞ്ഞി ചാത്തങ്കൈ, ഹാരിസ് സി.കെ മരുതടുക്കം, നിസാര്‍ ഉബൈദ് പെരിയ, ഹൈദര്‍ ചെമ്മനാട്, അബ്ദുല്‍ റഹ്മാന്‍ കൈനോത്ത്, നസീര്‍ പെരുമ്പള, ബുനിയാം ഒരവങ്കര സംസാരിച്ചു.


Keywords: Kasaragod, news-qasi-khasi-case-investigation

Post a Comment

0 Comments

Top Post Ad

Below Post Ad