മഞ്ചേശ്വരം:(www.evisionnews.co)മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവത്തിന്റെ ഉദ്ഘാടനം നവംബര്‍ രണ്ടാം തീയ്യതി ഉപ്പള മണ്ണംകുഴി ഗോള്‍ഡൻ അബ്ദുള്‍ ഖാദര്‍ സ്റ്റേഡിയം ഗ്രൗണ്ടിൽ ഫുട് ബോള്‍ മല്‍സരത്തോടെതുടങ്ങും.ബ്ലോക്ക് തല കേരളോത്സവത്തിന്റെ ഉദ്ഘാടനം മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുള്‍ റസാഖ് നിര്‍വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ് അധ്യക്ഷത വഹിക്കും. ഉദ്ഘാടന ചടങ്ങില്‍ 7 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരും,ബ്ലോക്ക് പരിധിയിലെ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരും, അംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും പങ്കെടുക്കും.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മഞ്ചേശ്വരം, മീഞ്ച, വോര്‍ക്കാടി, പുത്തിഗെ, പൈവളികെ, എമകജെ, മംഗല്‍പാടി എന്നീ 7 ഗ്രാമ പഞ്ചായത്തുകളിലെ അഞ്ഞൂറോളം വരുന്ന കലാകായിക പ്രതിഭകളാണ് ഈ മത്സരത്തില്‍ പങ്കെടുക്കുന്നത്. ഒന്നാം സ്ഥാനത്തിന് അ ര്‍ഹരാകുന്നവര്‍ ജില്ലാ തല മത്സരത്തില്‍ യോഗ്യത നേടും.
കേരള പിറവി ദിനം നവംബര്‍ 1 ന് രാവിലെ 9 മണിക്ക് മഞ്ചേശ്വരം രാമയ്യ ഷെട്ടി സ്മാരക ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരവും,ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ മെഹന്ദി മല്‍സരമുള്‍പെടെ, ചെസ്, കഥ കവിത, ഉപന്യാസ രചന, പെൻസില്‍, ജലചായ ചിത്രരചന എന്നിവയും , വൈകുന്നേരം 5 മണിക്ക് ഉപ്പള രഞ്ചിത് ഇന്റോര്‍ സ്റ്റേഡിയത്തില്‍ ഷട്ടിൽ ബാഡ് മിന്റൺ മത്സരവും നടക്കും.രണ്ടാം തീയ്യതി 3 മണിക്ക് വൈ എഫ് സി ഗ്രൗണ്ട് ചെക് പോസ്റ്റ്, മഞ്ചേശ്വരത്താണ് വോളി ബോള്‍ മത്സരം നടക്കുന്നത്.
മൂന്നാം തീയ്യതി അറബ് റൈഡേഴ്‌സ് തൂമി നാടിൽ കബഡി മത്സരം 3 മണിക്കും, വടം വലി മത്സരം ജെ കെ വി ഗ്രൗണ്ട് ജോഡുകൽ,പൈവളികെയില്‍ 4 മണിക്കും നടക്കും.നാലാം തീയ്യതി അത്‌ലറ്റിക്ക് മത്സരങ്ങള്‍ മഞ്ചേശ്വരം സിറാജുള്‍ ഹുദ സ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും.
അഞ്ചാം തീയ്യതി കടമ്പാര്‍ ഗവ.ഹൈസ്‌കൂളില്‍ നടക്കുന്ന കലാ മത്സരങ്ങളോടെ അഞ്ചു ദിവസത്തെ കേരളോത്സവത്തിന് തിരശീല വീഴും. കലാകായിക സാഹിത്യ മത്സരങ്ങളില്‍ മാറ്റുരച്ച് വിജയികളായവര്‍ക്ക് വൈകുന്നേരം 5 മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ് സമ്മാനങ്ങളും സട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ബ്ലോക്ക് വൈസ് പ്രസിഡന്റ് മമതാ ദിവാകര്‍ അധ്യക്ഷത വഹിക്കും രാഷ്ട്രീയ സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
Post a Comment
0 Comments