Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടെ വിവിധ ഹോട്ടലുകളില്‍ റെയ്ഡ്; പഴകിയ ഭക്ഷണം പിടിച്ചെടുത്തു


കാസര്‍കോട്‌: (www.evisionnews.co)നഗരസഭ ആരോഗ്യവിഭാഗം വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍  ഹോട്ടലുകളിൽ   നിന്ന് ഇറച്ചി ഉല്‍പ്പെടെയുള്ള പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. അശോക്‌ നഗര്‍, അണങ്കൂര്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളിലും നുള്ളിപ്പാടിയിലെ കാന്റീനിലുമാണ്‌ ഇന്നു രാവിലെ പരിശോധന നടത്തിയത്‌. ഇവിടങ്ങളില്‍ നിന്നായി പഴകിയ പൊറോട്ട, മുട്ട, ബീഫ്‌ തുടങ്ങിയവ പിടികൂടി. അണങ്കൂരിലെ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ 12 കിലോ നിരോധിത പ്ലാസ്റ്റിക്കും പിടികൂടി. അടുക്കള ഭാഗം വൃത്തിഹീനമായി കാണപ്പെട്ട ഹോട്ടലുകള്‍ക്കു നോട്ടീസും നല്‍കി. പരിശോധനയ്‌ക്ക്‌ ഉദ്യോഗസ്ഥരായ അബ്‌ദുള്‍ റഹ്മാന്‍, മധുസൂദനന്‍, സുധീര്‍, സുര്‍ജിത്ത്‌ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad