Type Here to Get Search Results !

Bottom Ad

നാല് കിലോ കഞ്ചാവുമായി തളങ്കര സ്വദേശി ബഹ്‌റൈനില്‍ പിടിയില്‍


കാസര്‍കോട്: നാല് കിലോ കഞ്ചാവുമായി തളങ്കര  സ്വദേശി ബഹ്‌റൈനില്‍ പിടിയില്‍.നെടുമ്പാശേരി വിമാനത്താവളം വഴി ബഹ്‌റൈനിലേക്ക് കടത്തിയ  കഞ്ചാവുമായാണ്  ഇയാളെ  ബഹ്‌റൈന്‍ കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. തളങ്കര സ്വദേശിയും ആസാദ് നഗറില്‍ താമസക്കാരനുമായ മുപ്പത്തിരണ്ടുകാരനാണ് പിടിയിലായത്. കഞ്ചാവ് വാങ്ങാനായി കാത്തുനിന്ന നാല് കാസര്‍കോട് സ്വദേശികളും പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സംഭവം. യുവാവിന്റെ ബാഗേജ് ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ വിശദമായി പരിശോധിച്ചപ്പോഴാണ്  അച്ചാര്‍ കുപ്പികളിലും മിക്‌സച്ചര്‍ പാക്കറ്റുകളിലും ഒളിപ്പിച്ച നിലയിൽ  കഞ്ചാവ് കണ്ടെത്തിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad