ചെന്നൈ (www.evisionnews.co): ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങള്‍ വെച്ചുള്ള കട്ടൗട്ടുകളോ ഫ്‌ളക്‌സ് ബോര്‍ഡുകളോ ഇനി തമിഴ് നാട്ടില്‍ കാണില്ല. മദ്രാസ് ഹൈക്കോടതിയുടേതാണ് ഇത് സംബന്ധിച്ച ഉത്തരവ്. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ കട്ടൗട്ടോ, ഫ്‌ലക്‌സോ, പോസ്റ്ററോ ഇനി പൊതു സ്ഥലങ്ങളില്‍ വെയ്ക്കരുതെന്നാണ് കോടതിവിധി. ചെന്നൈ ആറുമ്പാക്കത്തുള്ള സ്വന്തം വീടിന് മുന്നില്‍ അയല്‍ക്കാരന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഫ്‌ളക്‌സും കൊടിയും വെച്ച് വഴിതടഞ്ഞതിനെതിരെ തിരുലോചനകുമാരി എന്ന വീട്ടമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.
സ്‌പോണ്‍സര്‍ ചെയ്തയാളാണെങ്കില്‍പ്പോലും ചിത്രം ഫ്‌ളക്‌സില്‍ വെക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്‌നാട് ചീഫ് സെക്രട്ടറിക്കും എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും കോടതി നോട്ടീസയച്ചു. ഉത്തരവ് പാലിക്കുന്നുണ്ടോ എന്നത് നിരീക്ഷിക്കാനും കോടതി നിര്‍ദ്ദേശമുണ്ട്.
Keywords: flex-consists-photos-of leaderes-strictly-prohibted-by-madrass-highcourt
Post a Comment
0 Comments