ആലുവ: (www.evisionnews.co)സ്വകാര്യ സുരക്ഷ സംബന്ധിച്ച് ദിലീപിന്റെ വിശദീകരണം തൃപ്തികരമാണെന്ന് റൂറൽ എസ്.പി എ.വി.ജോർജ്ജ്. ദിലീപ് പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. ഏജൻസി പ്രതിനിധികൾക്ക് ഓൾ ഇന്ത്യ പെർമിറ്റുണ്ടെങ്കിൽ ആയുധങ്ങൾ കൊണ്ടു വരാം. എന്നാൽ, ആയുധങ്ങൾ കൊണ്ടുവരുമ്പോൾ പൊലീസിൽ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും എന്നാൽ സ്വകാര്യ ഏജൻസിയെ സുരക്ഷക്ക് നിയോഗിച്ചിട്ടില്ലെന്നുമാണ് ദിലീപ് നൽകിയ വിശദീകരണം. സ്വകാര്യ ഏജൻസിയുമായി കൂടിയാലോചന നടത്തുക മാത്രമാണ് ചെയ്തതെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു.സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ നിയോഗിച്ചെന്ന സംഭവത്തിൽ ആലുവ പൊലീസ് ഞായറാഴ്ചയാണു ദിലീപിനു നോട്ടിസ് നൽകിയത്. സുരക്ഷാ ജീവനക്കാരുടെ പേരും തിരിച്ചറിയൽ രേഖകളും നൽകണം. അവർ ആയുധം ഉപയോഗിക്കുന്നുണ്ടെങ്കിൽ ലൈസൻസ് ഹാജരാക്കണം. സുരക്ഷാ ഏജൻസിയുടെ ലൈസൻസ് ഹാജരാക്കണം തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ആവശ്യപ്പെട്ടത്.
സ്വകാര്യ സുരക്ഷ;ദിലീപിന്റെ വിശദീകരണം തൃപ്തികരമെന്ന് പൊലീസ്
19:20:00
0

Post a Comment
0 Comments