തിരുവനന്തപുരം: (www.evisionnews.co) ജനസംഘം സ്ഥാപക നേതാവും ആര്‍എസ്എസ് താത്വികാചാര്യനുമായിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സ്‌കൂളുകള്‍ക്ക് സര്‍ക്കുലര്‍. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാരമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചത്.
സെപ്റ്റംബറിലായിരുന്നു ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്‍മദിനം. ഇതിനു പിന്നാലെയാണ് ജന്മശതാബ്ദി ആഘോഷിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രം നല്‍കിയത്. ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കുക എന്നത് ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും ഈ വര്‍ഷത്തെ മുഖ്യ അജണ്ടകളിലൊന്നാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉപാധ്യായയുടെ ജന്‍മശതാബ്ദി ആഘോഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പല നടപടികളും അടുത്തിടെ സ്വീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25നു കോഴിക്കോട് ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തചിലാണ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്‍മശതാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചത്.
ഇതിനു പിന്നാലെയാണ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജീവിതവും പ്രവര്‍ത്തനവും വിദ്യാര്‍ഥികള്‍ക്കു പരിചയപ്പെടുത്തുന്നതിനായി പ്രത്യേക ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ വകുപ്പുകള്‍ക്കു നിര്‍ദ്ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിപിഐ പ്രത്യേക ഉത്തരവു പുറപ്പെടുവിച്ചത്. ഇതുമായി ബന്ധപ്പെട്ടു പുറപ്പെടുവിച്ച സര്‍ക്കുലര്‍ സംസ്ഥാനത്തെ എല്ലാ പ്രധാനാധ്യാപകര്‍ക്കും കൈമാറിയിട്ടുണ്ട്. ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജീവിതവും പ്രവര്‍ത്തനവും പരിചയപ്പെടുത്താനുതകും വിധം ഉപന്യാസ രചന, പ്രച്ഛന്ന വേഷം, കവിതാ രചന തുടങ്ങിയ മല്‍സരങ്ങള്‍ സംഘടിപ്പിക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം.
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തില്‍നിന്നു ലഭിച്ച പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡിപിഐ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രിയെയും ഇക്കാര്യം അറിയിച്ചിരുന്നു. അതിനുശേഷമാണ് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ പുറപ്പടുവിച്ചതെന്നാണ് ഡിപിഐ നല്‍കുന്ന വിശദീകരണം
Post a Comment
0 Comments