അണങ്കൂര്‍ (www.evisionnews.co): ചെന്നിക്കരയിലെ വാതക പൊതുശ്മശാനം ഉടന്‍ തുറന്നുകൊടുക്കണമെന്ന് സി.പി.എം വിദ്യാനഗര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. അണങ്കൂരിലെ അഹമ്മദ് അഫ്‌സല്‍ നഗറില്‍ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. കെ.യു മേരി പതാക ഉയര്‍ത്തി. അനില്‍കുമാര്‍ ചെന്നിക്കര രക്തസാക്ഷി പ്രമേയവും ടി ബാലകൃഷ്ണന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കല്‍ സെക്രട്ടറി പി വി കുഞ്ഞമ്പു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ വി കെ രാജന്‍, ടി കെ രാജന്‍, ഏരിയാസെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ, എം രാമന്‍, കെ ഭാസ്‌കരന്‍, ടി എം എ കരീം, എം കെ രവീന്ദ്രന്‍, കെ ഭുജംഗഷെട്ടി, പി ജാനകി സംസാരിച്ചു. കെ ദിനേശന്‍, കെ കമലാക്ഷന്‍, ടി ബാലകൃഷ്ണന്‍, എം ലളിത, സി എ രാജു, എ ഗണേശന്‍ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. പി എസ് അജയകുമാര്‍ സ്വാഗതവും രവീന്ദ്രന്‍ പിള്ള നന്ദിയും പറഞ്ഞു. അനികുമാര്‍ ചെന്നിക്കര സെക്രട്ടറിയായി 13 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് റെഡ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജനപ്രകടനവും നടന്നു. അണങ്കൂരില്‍ നടന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. അനില്‍കുമാര്‍ ചെന്നിക്കര അധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെഎ മുഹമ്മദ് ഹനീഫ, സിഎ സുബൈര്‍, എം സുമതി, പി വി കുഞ്ഞമ്പു, ടി എം എ കരീം, പി എസ് അജയകുമാര്‍ സംസാരിച്ചു.
Keywords: Kasaragod, anangoor, news, cpm, local, committee, conf
Post a Comment
0 Comments