Type Here to Get Search Results !

Bottom Ad

മടിക്കൈയില്‍ സി.പി.എം പ്രവര്‍ത്തകര്‍ സദാചാര പോലീസ് ചമഞ്ഞ് അക്രമിച്ചു: മൂന്നുപേര്‍ക്ക് പരിക്ക്


കാഞ്ഞങ്ങാട് (www.evisionnews.co): മടിക്കൈ അമ്പലത്തുകരയില്‍ സി.പി.എം പ്രവര്‍ത്തകര്‍ സദാചാര പോലീസ് ചമഞ്ഞ് അക്രമിച്ചു. അക്രമത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം അമ്പലത്തുകര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് സഹോദരിയെ വിനോദയാത്രക്ക് അയക്കാന്‍ പോയ യുവാവിനെയും സുഹൃത്തിനെയും സദാചാര പൊലീസ് ചമഞ്ഞ ഒരു സംഘം മൃഗീയമായി അടിച്ചു പരിക്കേല്‍പ്പിരുന്നു. 

വെള്ളിയാഴ്ച വൈകിട്ട് മടിക്കൈ അമ്പലത്തുകയിലായിരുന്നു സംഭവം. പൂത്തക്കാലിലെ വിപിന്‍, സച്ചിന്‍ എന്നിവരെയാണ് സദാചാര പൊലീസ് ചമഞ്ഞ മദ്യപ സംഘം അക്രമിച്ചത്. സ്‌കൂളില്‍ നിന്നും വിനോദയാത്ര പോകുന്ന സംഘത്തില്‍ വിപിന്റെ സഹോദരിയുമുണ്ടായിരുന്നു. ഇവളെ യാത്രയയക്കാന്‍ വരുന്നതിനിടെ ഒരു സംഘം കമന്റടിക്കുകയും ചോദ്യം ചെയ്ത സഹോദരന്‍ വിപിനെ പിടിച്ചു തള്ളുകയുമായിരുന്നു. ഇതുചോദ്യം ചെയ്ത സുഹൃത്ത് സച്ചിനെ കാട്ടിലേക്ക് വലിച്ചെറിയുകയും വടി കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. സംഘട്ടനം നടക്കുന്നതിനിടെ സ്ഥലത്തെത്തിയ ചില സി.പി.എം പ്രവര്‍ത്തകരും കാര്യമറിയാതെ സുഹൃത്തുക്കളെ മര്‍ദിച്ചു. 

സംഭവത്തില്‍ രഞ്ജിത്ത്, മോഹനന്‍, വിനോദ്, സന്തോഷ്, അനൂപ്, മധു എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കണിച്ചിറയിലെ അനൂപിന് (30) മര്‍ദനമേറ്റത്. അമ്പലത്തുകര പാലത്തിനടുത്ത് സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന അനൂപിനെ ഒരു സംഘം ഇരുമ്പു ദണ്ഡുകൊണ്ട് അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനൂപിനെ പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 


Keywords: cpm-attak-moral-policing-madikkai

Post a Comment

0 Comments

Top Post Ad

Below Post Ad