Type Here to Get Search Results !

Bottom Ad

''വെളിപ്പെടുത്തല്‍ നടത്താതിരിക്കാന്‍ പണം ഓഫര്‍ ചെയ്തു: ശബ്ദരേഖയിലുള്ളതെല്ലാം കോടതിയില്‍ നേരത്തെപറഞ്ഞ കാര്യങ്ങള്‍'' ഇപ്പോള്‍ ഭട്കലിലാണെന്നും അഷ്റഫ് ; പുതിയ ശബ്ദരേഖ ഇ വിഷന്‍ ന്യൂസിന്

Kasaragod, News, Qasi, Khasi CM Abdulla Moulavi, Murder, Case, Clipping, New

കാസര്‍കോട്: (www.evisionnews.co) ചെമ്പരിക്ക- മംഗളൂരു ഖാസിയും സമസ്ത വൈസ് പ്രസിഡണ്ടുമായ സി.എം അബ്ദുല്ല മൗലവിയുടെ മരണം പോലെ ദുരൂഹമാവുകയാണ് കേസുമായി ബന്ധപ്പെട്ടുണ്ടായ പുതിയ വെളിപ്പെടുത്തലും അതിനോടനുബന്ധിച്ചുയര്‍ന്ന ഊഹാപോഹങ്ങളും. നേരത്തെ നടത്തിയ വെളിപ്പെടുത്തലുകളുടെ ഉള്ളറകളിലേക്ക് (evision-exclusive) വിരല്‍ ചൂണ്ടുന്ന 'നീലേശ്വരത്തെ ഓട്ടോക്കാരന്‍' അഷ്റഫിന്റെ പുതിയ ശബ്ദരേഖ ഇ- വിഷന്‍ ന്യൂസിന് ലഭിച്ചു.



നീലേശ്വരത്തെ ഓട്ടോ ഡ്രൈവറും കൃത്യം നടന്ന തലേന്നും അതിന് മുമ്പും നിരവധി തവണ ദക്ഷിണ കേരളത്തില്‍ നിന്നും വന്ന സംഘത്തെ ചെമ്പരിക്കയിലെ ഖാസിയുടെ വീട്ടിലേക്ക് കൊണ്ടുവിട്ടെന്ന് വെളിപ്പെടുത്തുന്ന അഷ്റഫിന്റെ ശബ്ദരേഖയാണ് ആദ്യം പുറത്തായത്. (www.evisionnews.co) ഇതോടെ ഖാസി കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുതിയൊരു വഴിത്തിരിവിലെത്തുകയും വിവിധ സംഘടനകള്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവരികയും ചെയ്തു.



ഖാസി കേസ് രാഷ്ട്രീയമായും സമുദായികമായും പ്രധാനപ്പെട്ട വിഷയമായി ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് അഷ്റഫിന്റെ പുതിയ ശബ്ദരേഖ ഇ വിഷന്‍ ന്യൂസിന് ലഭിച്ചത്. ഖാസി കേസില്‍ (www.evisionnews.co) എല്ലാവരും പുതിയ വെളിപ്പെടുത്തലുകള്‍ എന്ന് പറയുന്ന കാര്യങ്ങള്‍ ഖാസിയുടെ മരണം നടന്ന വര്‍ഷം തന്നെ വെളിപ്പെടുത്തിയിരുന്നതായി അഷ്റഫ് പുതിയ ശബ്ദരേഖയില്‍ പറയുന്നു. ഇക്കാര്യം അന്ന് സുഹൃത്തായിരുന്ന പി.ഡി.പി നേതാവ് ഉമറുല്‍ ഫാറൂഖ് തങ്ങളോടും പറഞ്ഞിരുന്നു. എന്നാല്‍ ഇത് തല്‍ക്കാലം ആരോടും പറയേണ്ടെന്നും താന്‍ ഉത്തരവാദപ്പെട്ട(www.evisionnews.co) ആളുകളോട് പറയാന്‍ അവസരം ഉണ്ടാക്കിത്തരാമെന്നും തങ്ങള്‍ പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകനായതിനാലും അദ്ദേഹത്തിന്റെ സ്വാധീനശക്തി അറിയാവുന്നത് കൊണ്ടും താന്‍ ഇതിന് സമ്മതിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യം ഓര്‍മപ്പെടുത്തിയപ്പോഴൊക്കെ അദ്ദേഹം അവസരം ഒരുക്കിത്തരാം എന്ന് ആവര്‍ത്തിക്കുക മാത്രമായിരുന്നു. 

ഒരു ദിവസം തങ്ങള്‍ തന്നെ വിളിച്ച് വെളിപ്പെടുത്തുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് ജ്യേഷ്ഠനുമായി ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും അതുകൊണ്ട് വിവരങ്ങള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യണമെന്നും (www.evisionnews.co) അദ്ദേഹം പറഞ്ഞു. അത് പ്രകാരം താന്‍ വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഫാറൂഖ് തങ്ങള്‍ക്ക് നല്‍കുകയായിരുന്നു. എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഇക്കാര്യങ്ങളൊന്നും പുറത്തുപറയരുതെന്നും അതിനായി വലിയൊരു തുക അദ്ദേഹം ഓഫര്‍ ചെയ്യുകയും ചെയ്തു.

ഇതോടെ ഒരു മാന്യനായി കണ്ടിരുന്ന തങ്ങളോടുള്ള വിശ്വാസം പൂര്‍ണമായും തനിക്ക് നഷ്ടപ്പെട്ടു. ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് ഫാറൂഖ് തങ്ങള്‍ അവിശുദ്ധ കൂട്ടുകെട്ടിലൂടെ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായും തനിക്ക് മനസിലായി. സുലൈമാന്‍ വൈദ്യരുമായുള്ള തങ്ങളുടെ(www.evisionnews.co) അടുപ്പവും സംശയം ജനിപ്പിച്ചു. ഇയാളില്‍ നിന്ന് വൈദ്യരെന്ന് തെളിയിക്കുന്ന വ്യാജ സര്‍ട്ടിഫിക്കേറ്റ് നേടിയെടുക്കാനുള്ള ശ്രമമായിരുന്നുവെന്നും പിന്നീട്‌ ബോധ്യമായി. സര്‍ട്ടിഫിക്കേറ്റ് കൂടാതെ പലതും നേടിയതായും അഷ്റഫ് പറയുന്നു. ഫാറൂഖ് തങ്ങളുടെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ സി.ബി.ഐ കോടതിയില്‍ (www.evisionnews.co)ഒരു വക്കീല്‍ മുഖാന്തിരം മൊഴി നല്‍കുകയായിരുന്നു. 

ഖാസിയുടേത് കൊലപാതകം തന്നെയാണെന്നുള്ള കാര്യം തെളിയണമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നുമാണ് തന്റെ ആഗ്രഹം. ഇതിനാലാണ് തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം കോടതിയില്‍ പറഞ്ഞത്. (www.evisionnews.co) ഈ സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഫാറൂഖ് തങ്ങള്‍ ശബ്ദരേഖ പുറത്തുവിട്ടത്. താന്‍ കാര്യങ്ങളെല്ലാം സി.ബി.ഐ കോടതിയില്‍ പറഞ്ഞ സാഹചര്യത്തില്‍ കേസിന് തുമ്പുണ്ടാക്കുന്ന നിര്‍ണായക വിവരങ്ങള്‍ അറിയാമായിരുന്നിട്ടും വെളിപ്പെടുത്തിയില്ലെന്ന ആക്ഷേപം പേറാതിരിക്കാന്‍ വേണ്ടിയും പിന്നീടുണ്ടായേക്കാവുന്ന സമുദായ രോഷം (www.evisionnews.co) ഭയന്നുമാണ് തങ്ങള്‍ ശബ്ദരേഖ പുറത്തുവിട്ടതെന്നാണ് സംശയിക്കുന്നതെന്നും ഇപ്പോള്‍ ചോര്‍ന്ന ശബ്ദരേഖയില്‍ അഷ്റഫ് വ്യക്തമാക്കുന്നു. താനിപ്പോള്‍ കര്‍ണാടകയിലെ ഭട്കലിലാണെന്നും ജോലി ശരിയായിട്ടുണ്ടെന്നും അഷ്റഫ് ശബ്ദരേഖയില്‍ പറയുന്നു. ഉമറുല്‍ ഫാറൂഖിനെതിരായുള്ള അഷ്റഫിന്റെ പുതിയ വെളിപ്പെടുത്തകള്‍ കേസന്വേഷണത്തിന് മുതല്‍ക്കൂട്ടാവുമെന്നാണ് അനുമാനിക്കപ്പെടുന്നത്.



Keywords: Kasaragod, News, Qasi, Khasi CM Abdulla Moulavi, Murder, Case, Clipping, New


Post a Comment

0 Comments

Top Post Ad

Below Post Ad