Type Here to Get Search Results !

Bottom Ad

വള്ളം കളിക്കിടെയുണ്ടായ അക്രമം;കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍മസമിതിയുടെ സി.ഐ.മാര്‍ച്ച് നാളെ


ചെറുവത്തൂര്‍:(www.evisionnews.co) വള്ളംകളിക്കിടയില്‍ അക്രമം നടത്തിയവര്‍ക്കുനേരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സി.ഐ. ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നു. കര്‍മസമിതിയുടെ നേതൃത്വത്തില്‍ 26-ന് നീലേശ്വരം സി.ഐ. ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തുക.
അച്ചാംതുരുത്തി പാലിച്ചോന്‍ ബോട്ട് ക്ലബ്ബിന്റെ അമരക്കാന്‍ കെ.കെ. ദിനേശിനെ അടിച്ച് പരിക്കേല്‍പ്പിച്ചവരുടെപേരില്‍ പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. സെപ്റ്റംബര്‍ അഞ്ചിന് മെട്ടമ്മല്‍ ബ്രദേഴ്‌സ് സംഘടിപ്പിച്ച ജലോത്സവത്തിനിടയിലാണ് അക്രമമുണ്ടായത്.അടിയേറ്റ ദിനേശന്‍ ദീര്‍ഘനാള്‍ മംഗളൂരു ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു. നട്ടെല്ലിന് ക്ഷതമേറ്റ ദിനേശന്‍ ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. മര്‍ച്ചന്റ് നേവി ജീവനക്കാരനായ ദിനേശന്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് വള്ളംകളിമത്സരത്തില്‍ പങ്കെടുത്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad