അഹമ്മദാബാദ് (www.evisionnews.co): പട്യാദാര്‍ സമരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനും ബി.ജെ.പിയില്‍ ചേരാനുമായി ഒരു കോടി രൂപ വാഗ്ദാനം ചെയ്ത ബി.ജെ.പി ഗുജറാത്ത് പ്രസിഡണ്ടിനെതിരെ കേസ് ഫയല്‍ ചെയ്ത് പട്യാദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് നരേന്ദ്ര പട്ടേല്‍. ജിതു വഗാനിയ്ക്കെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്. തന്നെ ബി.ജെ.പിയില്‍ ചേര്‍ക്കാനായി ഇടനിലക്കാരനായി നിന്ന വരുണ്‍ പട്ടേലിനെതിരെയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് വരുണ്‍ പട്ടേല്‍ പട്യാദാര്‍ മൂവ്മെന്റില്‍ നിന്നും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി പ്രസിഡണ്ട് വഗാനിയും ബി.ജെ.പിയുടെ യൂത്ത് വിംഗ് നേതാവ് റുത്വിക് പട്ടേലും പാര്‍ട്ടി വക്താവ് ഭാരത് പാണ്ഡയും വരുണ്‍ പട്ടേലും തന്നെ ഭീഷണിപ്പെടുത്തുകയും പാര്‍ട്ടിയില്‍ ചേരാനായി കൈക്കൂലി നല്‍കുകയായിരുന്നുവെന്നും നരേന്ദ്ര പട്ടേല്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബി.ജെ.പി നേതാക്കളില്‍ നിന്നും ആദ്യഘഡുവായ പത്തു ലക്ഷം രൂപ താന്‍ കൈപ്പറ്റിയത് അവരുടെ ഈ കളി ജനങ്ങളെ അറിയിക്കാന്‍ വേണ്ടിയാണെന്നും ബി.ജെ.പിയുടെ യഥാര്‍ത്ഥമുഖം ആളുകള്‍ക്ക് മുമ്പില്‍ തുറന്നുകാട്ടാന്‍ വേണ്ടിയായിരുന്നെന്നും നരേന്ദ്ര പട്ടേല്‍ പറയുന്നു.
Post a Comment
0 Comments