നീലേശ്വരം: (www.evisionnews.co) പ്രശസ്ത ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ നീലേശ്വരം മന്നന്‍പുറത്ത് കാവ് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. കഴിഞ്ഞദിവസം സന്ധ്യയോടെയാണ് ഭാര്യ ചേതന രാമതീര്‍ഥ, ജോത്സ്യന് പൂച്ചക്കാട് വിഷ്ണുനമ്പൂതിരി എന്നിവര്‍ക്കൊപ്പം കുംബ്ലെ ക്ഷേത്രത്തില്‍ എത്തിയത്.
ജന്മനക്ഷത്രമായ അവിട്ടത്തില്‍ നിറമാല വഴിപാട് നടത്തി ദേവിയെ തൊഴുതുവണങ്ങി പ്രസാദവും സ്വീകരിച്ചാണ് രാത്രി ഒന്‍പത് മണിയോടെ യാത്ര തിരിച്ചത്. നിറമാലയ്ക്ക് പുറമെ പ്രശസ്ത വാദ്യകലാകാരന്മാരായ സന്തോഷ് മാരാരും ചിറക്കാല നന്ദകുമാര്‍ മാരാരും ഒരുക്കിയ ഇരട്ടത്തായമ്പകയും കുംബ്ലെ ആസ്വദിച്ചു. അഭീഷ്ട കാര്യസിദ്ധി ലഭിച്ചതിനെത്തുടര്‍ന്ന് ജോത്സ്യന്റെ നിര്‍ദേശാനുസരണമാണ് അനില്‍ കുംബ്ലെ മന്നന്‍പുറത്ത് കാവില്‍ ദര്‍ശനത്തിനെത്തിയത്. അദ്ദേഹം ക്ഷേത്രത്തിലെത്തിയ വിവരമറിഞ്ഞ് നിരവധി ആരാധകരും എത്തിയിരുന്നു.
Post a Comment
0 Comments