Type Here to Get Search Results !

Bottom Ad

കായിക തരാം അജ്നാസിന് നാടിന്റെ അനുമോദനം


ബളാൽ :(www.evisionnews.co)കാസർകോട്  ജില്ലാ ഹയർ സെക്കണ്ടറി സ്കൂൾ കായിക മേളയിലും ഹയർ സെക്കണ്ടറി വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനും   സംസ്ഥാന കായിക മേളയിലും മികച്ച പ്രകടനം കാഴ്ച വെച്ച  നാടിന്റെ അഭിമാനമായ മുഹമ്മദ്‌ അജിനാസിന് ബളാൽ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്, യൂത്ത്  ലീഗ്, എം. എസ്. എഫ് ന്റെയും ആഭിമുഖ്യത്തിൽ  കല്ലഞ്ചിറ ലീഗ് ഹൗസിൽ സ്വീകരണം നൽകി. അനുമോദന പരിപാടി കാഞ്ഞങ്ങാട് മണ്ഡലം എം. എസ്. എഫ്. പ്രസിഡന്റ്‌ റമീസ് ആറങ്ങാടി ഉദ്ഘാടനം ചെയ്തു. അജ്നാസിനുള്ള സ്നേഹോപഹാരവും അനുമോദന പ്രസംഗവും  ജില്ലാ എം. എസ്  എഫ്. പ്രസിഡന്റ്‌ ആബിദ് ആറങ്ങാടി  നിർവഹിച്ചു.യൂത്ത് ലീഗിന്റെയും,  ലീഗിന്റെയും ഉപഹാരം യഥാക്രമം  മുജീബ് കുഴിങ്ങാടും, ഹനീഫ കല്ലഞ്ചിറയും നൽകി.  ബളാൽ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ ടി . എം. ബഷീർ അധ്യക്ഷ വഹിച്ചു. ഉനൈസ് മുബാറക്ക്,  ഖാലിദ് തുടങ്ങിയവർ സംസാരിച്ചു, അജ്നാസ് മറുപടി പ്രസംഗം നടത്തി, ബളാൽ പഞ്ചായത്ത്‌ എം. എസ്. എഫ്. പ്രസിഡന്റ്‌  റാഫി സ്വാഗതവും സെക്രട്ടറി റൗഫ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad