Type Here to Get Search Results !

Bottom Ad

ഓണ്‍ലൈനായി മൊബൈല്‍ സിം ആധാറുമായി ലിങ്ക് ചെയ്യാം !


മുംബൈ : (www.evisionnews.co) നിലവിലുള്ള മൊബൈല്‍ സിം കാര്‍ഡുകളുടെ പുനഃപരിശോധനയ്ക്കുള്ള ചില വ്യവസ്ഥകളില്‍ സര്‍ക്കാര്‍ ഇളവു പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. മൊബൈല്‍ സേവനദാദാക്കളോട് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പാകത്തിനുള്ള ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമാണ് ഇതില്‍ പ്രധാനപ്പെട്ടത്. സേവനദാദാക്കള്‍ക്ക് ഇത്തരമൊരു സൗകര്യമൊരുക്കാന്‍ എത്ര കാലതാമസം നേരിടുമെന്ന് അറിയില്ല. മറ്റൊരു നിര്‍ദ്ദേശം രോഗബാധിതരോ വാര്‍ധക്യത്തില്‍ എത്തിയവരോ അംഗവൈകല്ല്യമുള്ളവരോ ആയ മൊബൈല്‍ വരിക്കാരുടെ വീട്ടിലെത്തി ആധാര്‍ വെരിഫിക്കേഷന്‍ നടത്തണമെന്നതാണ്. ആധാര്‍ കൊടുത്തു കണക്ഷന്‍ എടുത്തവര്‍ക്ക് എസ്എംഎസിലൂടെയോ, ഐവിആറെസിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ, ഒടിപി (വണ്‍ ടൈം പാസ്വേഡ്) നല്‍കി വെരിഫിക്കേഷന്‍ സൗകര്യം കൊടുക്കണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം.


ഏജന്റിലൂടെയാണ് വെരിഫിക്കേഷന്‍ നടത്തുന്നതെങ്കില്‍ കസ്റ്റമറുടെ എല്ലാ ആധാര്‍ വിവരവും ഏജന്റിന് കാണാവുന്ന രീതിയില്‍ നല്‍കരുതെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. (ആധാര്‍ ബന്ധിപ്പിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ എടുത്തു കാട്ടുന്ന ഒരു കാര്യം അവരുടെ ആധാര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ അധികാരികള്‍ അല്ലാത്തവര്‍ക്കും ലഭ്യമാകുന്നു എന്നതാണ്.) ഐറിസ് സ്‌കാനിങ് മെഷീനുകള്‍ കൂടുതല്‍ സ്ഥാപിക്കാനാണ് സേവനദാദാക്കള്‍ക്കുള്ള മറ്റൊരു നിര്‍ദ്ദേശം.

Post a Comment

0 Comments

Top Post Ad

Below Post Ad